ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Sunday, June 16, 2019 1:01 AM IST
പു​ന​ലൂ​ർ: ഇ​ട​മ​ണ്ണി​ൽ ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ഇ​ട​മ​ൺ കു​ള​ത്തു​ങ്ക​ൽ സേ​തു​ഭ​വ​നി​ൽ അ​ശോ​ക​ൻ (48) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ഇ​ട​മ​ൺ മു​രു​ക​ൻ​കോ​വി​ൽ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ട​മ​ൺ 34 ൽ ​നി​ന്നും സ​ത്രം ജം​ഗ്ഷനിലേ​ക്ക് ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന അ​ശോ​ക​ൻ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ക​ണ്ട​യ്ന​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര നി​ല​യി​ൽ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: അം​ബി​ക. മ​ക്ക​ൾ: സേ​തു​ല​ക്ഷ്മി, സോ​നു. തെ​ന്മ​ല പോ​ലീ​സ് കേ​സെ​ടു​ത്തു.