കെ​സി​വൈ​എം സ​മാ​ധാ​ന സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് കൊ​ല്ലം രൂ​പ​ത സ്വീ​ക​ര​ണം ന​ൽ​കി
Sunday, June 16, 2019 11:28 PM IST
കൊ​ല്ലം:​മ​ത​ത്തി​ന്‍റെ പേ​രി​ലു​ള്ള അ​ക്ര​മ​ങ്ങ​ൾ​ക്ക് തീ​വ്ര​വാ​ദ​ത്തി​നും വ​ർ​ഗീ​യ​ത​യ്ക്കും എ​തി​രെ മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കു​ന്ന​തി​നും വേ​ണ്ടി ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യ് കെ​സി​വൈ​എം സം​സ്ഥാ​ന സ​മി​തി ന​ട​ത്തു​ന്ന കാ​സ​ർ​കോ​ഡ് മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ​യു​ള്ള സ​മാ​ധാ​ന സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് കെ​സി​വൈ​എം കൊ​ല്ലം രൂ​പ​ത പോ​ർ​ട്ട്കൊ​ല്ലം ശു​ദ്ധീ​ക​ര​ണ മാ​താ ദേ​വാ​ല​യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
കൊ​ല്ലം ഫാ​ത്തി​മ മാ​താ കു​രി​ശ​ടി​യി​ൽ നി​ന്ന് രൂ​പ​താ എ​പ്പി​സ്കോ​പ്പ​ൽ വി​കാ​ർ ഫാ. ​ബൈ​ജു ജൂ​ലി​യാ​ൻ തെ​ളി​യി​ച്ച ദീ​പ​ശി​ഖാ പ്ര​യാ​ണം ബൈ​ക്ക് റാ​ലി​യു​ടെ അ​ക​ന്പ​ടി​യോ​ടെ പോ​ർ​ട്ട് കൊ​ല്ലം ദേ​വാ​ല​യ​ത്തി​ൽ‌ എ​ത്തി​ച്ചേ​ർ​ന്നു. ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി ദീ​പ​ശി​ഖ സ്വീ​ക​രി​ക്കു​ക​യും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ചെ​യ്തു. തീ​ര​ദേ​ശ പ്ര​ശ്ന​ങ്ങ​ളു​ടെ പ​രി​ഹാ​ര​ത്തി​നാ​യു​ള്ള നി​വേ​ദ​നം ന​ൽ​കു​ന്ന​തി​നു​ള്ള ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബി​ഷ​പും കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.
കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​ഡ്വേ​ർ​ഡ് രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഷാ​ജ​ൻ നൊ​റോ​ണ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. രൂ​പ​ത സെ​ക്ര​ട്ട​റി വി​പി​ൻ ക്രി​സ്റ്റി, കെ​എ​ൽ​സി​എ രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​നി​ൽ​ജോ​ൺ, പോ​ർ​ട്ട് കൊ​ല്ലം കെ​സി​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് നി​തി​ൻ‌​രാ​ജു, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ചാ​ഴി​ക്കാ​ട​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് റാ​ൽ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.