വാ​ള​കം അ​പ​ക​ടം: ബി​ല്ല​ട​ക്കാ​ൻ ക​ഴി​വി​ല്ലാ​ത്ത കു​ടും​ബ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കാ​ർ ത​ട​ഞ്ഞു​വെ​ച്ച​താ​യി പ​രാ​തി
Sunday, June 16, 2019 11:28 PM IST
കൊ​ട്ടാ​ര​ക്ക​ര : വാ​ള​കം അ​പ​ക​ട​ത്തി​ൽ പ്പെ​ട്ട് നാ​ട്ടു​കാ​ർ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച നി​ർ​ധ​ന കു​ടും​ബ​ത്തി​തി​ന് ബി​ല്ല​ട​ക്കാൻ ​ക​ഴി​വി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ തു​ട​ർ ചി​കി​ത്സ നി​ഷേ​ധി​ക്കു​ക​യും ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി.​
പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കു മാ​റ്റാ​ൻ ക​ഴി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്ക് പ​റ്റി​യ ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി ച​ന്ദ്ര​ബാ​ബു, ഭാ​ര്യ ബീ​ന, മ​ക​ൾ വി​ദ്യ എ​ന്നി​വ​ർ​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. വി​ദ്യ​ക്ക് മൂ​ക്കി​ന് പ​രി​ക്കേ​റ്റി​രു​ന്നു.​ ഇ​തി​ന് ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ക​യു​ണ്ടാ​യി. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യു​ള്ള​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ തു​ട​ർ ചി​കി​ൽ​സ​ക്കാ​ണ് കു​ടും​ബം ഡി​സ്ചാ​ർജ് ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​
ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​ർ ചി​കി​ൽ​സ തേ​ടി​യി​ട്ടി​ല്ലാ​ത്ത ഇ​വ​രോ​ട് 80,000 രു​പ​യു​ടെ ബി​ല്ല​ട​ക്കാ​നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ആ​ദ്യ ദി​വ​സം ത​ന്നെ 8000 രൂ​പ ഇ​വ​ർ അ​ട​ച്ചി​രു​ന്നു.​ ഭീ​മ​മാ​യ തു​ക അ​ട​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​തി​രു​ന്ന ഇ​വ​ർ​ക്ക് ഡി​സ്ചാ​ർ​ജ് അ​നു​വ​ദി​ക്കി​ല്ല എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ.
വി​വ​ര​മ​റി​ഞ്ഞ് പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ടെ​ങ്കി​ലും ആ​ശു​പ​ത്രി​ക്കാ​ർ വ​ഴ​ങ്ങി​യി​ല്ല. ഒ​ടു​വി​ൽ ഈ ​കു​ടും​ബം 60,000 രൂ​പ കൂ​ടി സം​ഘ​ടി​പ്പി​ച്ചു ന​ൽ​കി​യെ​ങ്കി​ലും ബാ​ക്കി 2000 രൂ​പ​ക്കു വേ​ണ്ടി​യാ​ണ് ത​ട​ഞ്ഞു​വെ​ച്ച​ത്.
പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​ദ്യ ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​ർ ഏ​താ​ശു​പ​ത്രി​യി​യി​ലും സൗ​ജ​ന്യ ചി​കി​ൽ​സ​ക്ക് നി​ർ​ദേശ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി.
കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ന​ട​പ​ടി ചൂ​ണ്ടി​ക്കാ​ട്ടി ഈ ​കു​ടും​ബ​വും പൊ​തു പ്ര​വ​ർ​ത്ത​ക​രും മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കു​മെ​ന്ന​റി​യി​ച്ചു.