ബാ​ലചി​ത്ര​കാ​ര​ൻ അ​ന​ഖി​ന് അ​നു​മോ​ദ​നം
Monday, June 17, 2019 10:27 PM IST
കൊ​ട്ടാ​ര​ക്ക​ര: വൈ​എം​സി​എ അ​ഖി​ല കേ​ര​ള ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ ര​ണ്ടാം ഗ്രൂ​പ്പി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പ​ത്ത​നാ​പു​രം അ​ൽ​അ​മീ​ൻ പ​ബ്ലി​ക് സ്ക്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സു​കാ​ര​ൻ എ​ൻ.​അ​ന​ഖി​നെ വൈ​എം​സി​എ പു​ന​ലൂ​ർ സ​ബ് റീ​ജീ​യ​ൻ അ​നു​മോ​ദി​ച്ചു.

പി​ട​വൂ​ർ ഗ്രീ​ൻ​ലാ​ൻ​ഡി​ൽ നി​ഖി​ലി​നെ​യും അ​ഞ്ജു​വി​നന്‍റേ​യും മ​ക​നാ​ണ് അ​ന​ഖ്. സം​സ്ഥാ​ന​ത്തെ നാ​നൂ​റി​ൽപ​രം വൈ​എം​സി​എ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ലെ മ​ത്സ​രാ​ർ​ഥിക​ളെ പി​ൻ​ത​ള്ളി​യാ​ണ് അ​ന​ഖ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. സ​ബ്റീ​ജി​യ​ൻ ത​ല​ത്തി​ൽ വി​ജ​യി​ക​ളാ​യ ബാ​ല പ്ര​തി​ഭ​ക​ൾ​ക്കും അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.

വൈ​എം സി​എ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി ബാ​ല പ്ര​തി​ഭാ സം​ഗ​മ​വും പു​ര​സ്കാ​ര ദാ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ബ് റീ​ജ​ൻ ചെ​യ​ർ​മാ​ൻ കെ.​ബാ​ബു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സൗ​ത്ത് സോ​ൺ കോ​ഡി​നേ​റ്റ​ർ സിപി. ശാ​മു​വേ​ൽ, ബോ​ബി.​ഇ.​ചെ​റി​യാ​ൻ, സ​ഖ​റി​യ വ​ർ​ഗീ​സ്, മാ​ത്യു വ​ർ​ഗീ​സ്, കെ.​കെ.​അ​ല​ക്സാ​ണ്ട​ർ, ഒ.​വ​ർ​ഗീ​സ്, ഒ.​അ​ച്ച​ൻ​കു​ഞ്ഞ്, സി.​ടി.​ലൂ​ക്കോ​സ്, ബി​ജു.​എം.​ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.