സ്വാ​ശ്ര​യ മേ​ഖ​ല​യ്ക്ക് ക​ടി​ഞ്ഞാ​ണി​ടാ​ൻ നി​യ​മ​നി​ർ​മാ​ണം വേ​ണമെന്ന് എഐഎ​സ്എ​ഫ്
Monday, June 17, 2019 10:27 PM IST
കൊ​ട്ടാ​ര​ക്ക​ര: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സ്വാ​ശ്ര​യവ​ത്ക്ക​ര​ണ​ത്തി​ന് ക​ടി​ഞ്ഞാ​ണി​ടാ​ൻ നി​യ​മ​നി​ർ​മാ​ണം ആ​വ​ശ്യ​മെ​ന്ന് എഐഎ​സ്എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്‍റ് ആ​ർ എ​സ് രാ​ഹു​ൽ രാ​ജ്.
സ്വാ​ശ്ര​യ മാ​നേ​ജ്മെ​ൻ​റു​ക​ൾ അ​വ​രു​ടേ​താ​യ ന​യ​രൂ​പീ​ക​ര​ണം ന​ട​ത്തു​ക​യാ​ണ്. അ​വ വി​ദ്യാ​ർ​ഥി വി​രു​ദ്ധ നി​ല​പാ​ടു​ക​ളി​ലൂ​ന്നി​യ​വ​യാ​ണ്. കാ​മ്പ​സു​ക​ളി​ൽ ഇ​ടി​മു​റി​ക​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ് ഇ​ക്കൂ​ട്ട​ർ.​ വി​ദ്യാ​ർ​ഥിക​ളു​ടെ അ​ക്കാ​ദ​മി​ക് ത​ല​ത്തെ ഇ​വ ബാ​ധി​ക്കു​ന്നു.
ഇ​തി​നെ​തി​രെ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി പ്ര​തി​രോ​ധി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
എ ​ഐ എ​സ് എ​ഫ് കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ്മേ​ള​ന​ത്തി​ന് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജേ​ക്ക​ബ് അ​ധ്യക്ഷ​ത വ​ഹി​ച്ചു.
ജെ.​അ​ഭി​രാ​മി ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും ഇ​ന്ദു​ഗോ​പ​ൻ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.​ സെ​ക്ര​ട്ട​റി ഡി ​എ​ൽ അ​നു​രാ​ജ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ ​ഐ എ​സ് എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി സ​ന്ദീ​പ് അ​ർ​ക്ക​ന്നൂ​ർ സി ​പി ഐ ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ ​എ​സ് ഷാ​ജി എ ​ഐ വൈ ​എ​ഫ് ജി​ല്ലാ പ്ര​സി​ഡന്‍റ് എ​സ് വി​നോ​ദ് കു​മാ​ർ മ​ണ്ഡ​ലം
സെ​ക്ര​ട്ട​റി​യ​റ്റം​ഗ​ങ്ങ​ളാ​യ എ​സ് ര​ഞ്ചി​ത്ത് കെ ഉ​ണ്ണി​കൃ​ഷ്ണ​മേ​നോ​ൻ എ​ഐഎ​സ് എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രാ​ജ് എ​സ് പി​ള്ള സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എ ​അ​ധി​ൻ, ആ​ർ ആ​തി​ര, എ ​ഐ വൈ ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം​ആ​ർ ശ്രീ​ജി​ത്ത് ഘോ​ഷ് പ്ര​സി​ഡ​ന്‍റ് പി ​പ്ര​വീ​ൺ എ​ന്നി​വ​ർ പ്രസംഗി​ച്ചു.