കാ​പ്പെ​ക്സ് അ​ഴി​മ​തി; യൂ​ത്ത്കോ​ണ്‍​ഗ്ര​സ് സ​മ​രത്തി​ലേ​ക്ക്
Monday, June 17, 2019 10:27 PM IST
കൊല്ലം: കാ​പ്പെ​ക്സ് അ​ഴി​മ​തി ആരോപണം സംബന്ധിച്ച് യൂ​ത്ത്കോ​ണ്‍​ഗ്ര​സ് സ​മ​രത്തി​ലേ​ക്ക്. ഇതുമാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത്കോ​ണ്‍​ഗ്ര​സ് കു​ണ്ട റ ​അ​സം​ബ്ലി ക​മ്മി​റ്റി ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം ഡി ​സി സി ​പ്ര​സി​ഡ​ന്‍റി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​തെന്ന് ഭാരവാഹികൾപറഞ്ഞു.
കു​ണ്ട റ ​അ​സം​ബ്ലി നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യി​രു​ന്ന സ​മ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി ഏ​റ്റെ​ടു​ക്കു​വാ​ൻ തീ​രു​മാ​നി​ക്കുകയായിരുന്നു. പ്ര​സി​ഡ​ന്‍റ് എ​സ് ജെ ​പ്രേം​രാ​ജ് നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കും.
രണ്ടുദി​വ​സ​ത്തി​ന​കം അ​ഴി​മ​തി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്നോ​ട്ട് പോ​കു​മെ​ന്ന് പാ​ർ​ല​മെ​ന്‍റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​സ് ജെ ​പ്രേം​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി ​പ്ര​തീ​ഷ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ അ​രു​ണ്‍​രാ​ജ്, ജ​ന. സെ​ക്ര​ട്ട​റി​മാ​രാ​യ അ​നീ​ഷ് പ​ട​പ്പ​ക്ക​ര, ഷെ​ഫീ​ക്ക് കി​ളി​കൊ​ല്ലൂ​ർ, ഷെ​ഫീ​ക്ക് ചെ​ന്താ​പ്പൂ​ര്, അ​സൈ​ൻ പ​ള്ളി​മു​ക്ക്, അ​സം​ബ്ലി പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി​ഷ്ണു സു​നി​ൽ പ​ന്ത​ളം, അ​നി​ൽ​കു​മാ​ർ, വൈ ​ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തീ​റ്റ​പ്പു​ല്‍​കൃ​ഷി പ​രി​ശീ​ല​നം

കൊല്ലം: ഓ​ച്ചി​റ ക്ഷീ​രോ​ത്പ്പ​ന്ന പ​രി​ശീ​ല​ന വി​ക​സ​ന കേ​ന്ദ്ര​ത്തി​ല്‍ ‍ 21, 22 തീ​യ​തി​ക​ളി​ല്‍ തീ​റ്റ​പ്പു​ല്‍​കൃ​ഷി​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് 20 രൂ​പ. പ്ര​വേ​ശ​നം ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 50 പേ​ര്‍​ക്ക്. യാ​ത്രാ​ബ​ത്ത, ദി​ന​ബ​ത്ത എ​ന്നി​വ ല​ഭി​ക്കും. 04762698550 ന​മ്പ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യു​ടെ പ​ക​ര്‍​പ്പ് സ​ഹി​തം രാ​വി​ലെ 10ന് ​പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ എ​ത്ത​ണം.