ഫ്ളൈ​റ്റ് എ​ൻ​ജി​നീ​യ​ർ അ​നൂ​പ് കു​മാ​റി​ന് അനുശോചനം
Monday, June 17, 2019 10:27 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ചൈ​ന അ​തി​ർ​ത്തി​യി​ൽ വ്യോ​മ​സേ​ന വി​മാ​ന​ാപ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ഫ്ളൈ​റ്റ് എ​ൻ​ജി​നീ​യ​റും ഡ​യ​റ്റ് പൂ​ർ​വ വി​ദ്യാ​ർ​ഥിയുമായ അ​നൂ​പ് കു​മാ​റി​ന് ഡ​യ​റ്റി​ന്‍റെ നേതൃത്വത്തിൽ അനുശോചിച്ചു.
അ​നൂ​പ് 2004, 2006 വ​ർ​ഷ​ത്തി​ൽ ഡ​യ​റ്റി​ൽ ടിടി​സി. വി​ദ്യാ​ർ​ഥിയാ​യി​രു​ന്നു.
രാ​ജ്യ​ത്തി​ന് വേ​ണ്ടി ധീ​ര ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച അ​നൂ​പ് ഡ​യ​റ്റി​ൽ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥിയാ​യി​രി​ക്കു​മ്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന നേ​തൃ​പാ​ട​വും ആ​ത്മാ​ർ​ഥത നി​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും സു​ഹൃ​ത്തു​ക്ക​ളും ഓ​ർ​ത്തെ​ടു​ത്തു.
പ്രി​ൻ​സി​പ്പാ​ൾ ബി.ലീ​ലാ​കൃ​ഷ്ണ​ൻ നാ​യ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പി​ടി​എ പ്ര​സി​ഡ​ൻ​റ് കെ.​ഒ.​രാ​ജു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ഡോ.​എ.​മു​ഹ​മ്മ​ദ് ക​ബീ​ർ, വി.​പി.​കു​മാ​രി മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.