ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ ച​തി​ക്കു​ഴി​ക​ൾ പു​തു​ത​ല​മു​റയ്ക്ക് തി​രി​ച്ച​റി​യാൻ ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് ക​ഴി​യ​ണം: മന്ത്രി
Monday, June 17, 2019 10:27 PM IST
ശൂ​ര​നാ​ട്:​ ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ ച​തി​ക്കു​ഴി​ക​ൾ തി​രി​ച്ച​റി​യു​ന്ന​തി​ന് പു​തു​ത​ല​മു​റ​യെ പ്രാ​പ്ത​രാ​ക്കു​വാ​ൻ ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്ന് മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.​
മൈ​നാ​ഗ​പ്പ​ള്ളി ഇ​ട​വ​ന​ശേരി ക​വി​ത ഗ്ര​ന്ഥ​ശാ​ല​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള​ത്തെ ഇ​ന്ന​ത്തെ കേ​ര​ള​മാ​ക്കു​ന്ന​തി​ൽ ഗ്ര​ന്ഥ​ശാ​ലാ പ്ര​സ്ഥാ​നം വ​ലി​യ പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്.​ ആ​ധു​നി​ക കാ​ല​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ള്‍ ഏ​റ്റെ​ടു​ക്കു​വാ​ന്‍ ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് ക​ഴി​യ​ണം.
മ​ൽ​സ​ര പ​രീ​ക്ഷ​ക​ളി​ൽ മാ​ത്രം എ പ്ലസ് വാ​ങ്ങു​ന്ന​തോ​ടൊ​പ്പം ജീ​വി​ത​ത്തി​ലും എ ​പ്ലസ് നേ​ടാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ പ്രാ​പ്ത​രാ​ക്ക​ണം. ഇ​തി​ന് ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല​ക​ൾ ക​ർ​മ്മ​നി​ര​ത​രാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു.
കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എം എ​ല്‍ എ ​അ​ധ്യക്ഷ​ത വഹിച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡി​സു​കേ​ശ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ലേ​ഖ വേ​ണു​ഗോ​പാ​ല്‍, പി.​പു​ഷ്പ കു​മാ​രി, എ​സ്. ശ​ശി കു​മാ​ര്‍, അ​ബ്ബാ​സ് കു​ഞ്ഞ്, രാ​ജീ​വ്, പ്രഫ. എ​സ്.​അ​ജ​യ​ന്‍, ആ​ര്‍.​മ​ദ​ന മോ​ഹ​ന​ന്‍, വൈ ​എ സ​മ​ദ്, മാ​യ വേ​ണു​ഗോ​പാ​ല്‍, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​
മ​ന്ത്രി​യോ​ടൊ​പ്പം ഗ്ര​ന്ഥ​ശാ​ല​യു​ടെ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​രാ​യവ​രും ചേ​ർ​ന്ന് അ​ന്‍​പ​ത് തി​രി​ക​ള്‍ തെ​ളി​ച്ചാ​ണ് അ​ന്‍​പ​താം വാ​ര്‍​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.