മലയോര ഹൈ​വേ നി​ർ​മാ​ണം; മ​ഴ​യിൽ ജ​ന​ജീ​വി​തം ദു​രി​ത​മായി
Monday, June 17, 2019 11:56 PM IST
കു​ള​ത്തൂ​പ്പു​ഴ: മ​ട​ത്ത​റ, കു​ള​ത്തൂ​പ്പു​ഴ, അ​ഞ്ച​ൽ വ​ഴി ക​ട​ന്നു​പോ​കു​ന്ന ച​ല്ലി​മു​ക്ക്-പു​ന​ലൂ​ർ മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ ജ​ന​ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ക്കി. പ​ല പ്ര​ധാ​ന ജം​ങ്ഷ​നു​ക​ളി​ലും ജ​ന​ങ്ങ​ൾ​ക്ക് കാ​ലൂ​ന്നാ​ൻ പ​റ്റാ​ത്ത​വി​ധം ചെ​ളി കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന പാ​ല​ങ്ങ​ളും ക​ലു​ങ്കു​ക​ളും താ​ണ്ടി​യു​ള്ള യാ​ത്ര വാ​ഹ​ന​ങ്ങ​ൾ​ക്കും ദു​ഷ്ക​ര​മാ​യി.

എ​ട്ട് മാ​സം മു​മ്പ് മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം തു​ട​ങ്ങി​യ​പ്പോ​ൾ കാ​ല​വ​ർ​ഷാ​രം​ഭ​ത്തി​ന് മു​മ്പ് ക​ലു​ങ്കു​ക​ളു​ടെ​യും ഓ​ട​യു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി മെ​റ്റ​ൽ പാ​കു​ന്ന പ​ണി​ക​ൾ തു​ട​ങ്ങു​മെ​ന്നാ​ണ് ക​രാ​ർ ക​മ്പ​നി​യു​ടെ ചു​മ​ത​ല​ക്കാ​ർ പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും പ​ണി ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. എ​ൻ​ജി​നി​യ​റി​ങ് കോ​ള​ജ്, ട്രൈ​ബ​ൽ സ്കൂ​ൾ, ഓ​യി​ൽ​പാം ഇ​ന്ത്യാ എ​സ്റ്റേ​റ്റ് , ഫോ​റ​സ്റ്റ് ഓ​ഫീ​സ് തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​രി​പ്പ ജം​ങ്ഷ​നു സ​മീ​പ​ത്തെ ക​ലു​ങ്ക് പൊ​ളി​ച്ച​തും ഓ​ട നി​ർ​മാ​ണം തു​ട​ങ്ങി​യ​തും കാ​ല​വ​ർ​ഷം തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ്. ഇ​തേ സ്ഥി​തി ത​ന്നെ​യാ​ണ് ഏ​ഴം​കു​ളം മാ​ർ​ത്താ​ണ്ഡ​ങ്ക​ര പാ​ല​ത്തി​ലും.

ക​ലു​ങ്ക് നി​ർ​മി​ച്ചി​ട​ത്തെ റോ​ഡി​ന് ഉ​യ​ര​വും വീ​തി​യും കൂ​ട്ടു​ന്ന​തി​നാ​യി മ​ണ്ണ് കൊ​ണ്ടു​വ​ന്ന് ഇ​ട്ട​ത് മ​ഴ​യി​ൽ ചെ​ളി​ക്കെ​ട്ട് ആ​യി മാ​റി​യ​തോ​ടെ ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ പു​ത​യു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണി​വി​ടെ​യെ​ല്ലാം.
മ​ട​ത്ത​റ​മേ​ലേ​മു​ക്ക്, വേ​ങ്കൊ​ല്ല, ക​ണ്ട​ൻ​ചി​റ, ഡാ​ലി, ജ​ങ്ഷ​നു​ക​ളി​ലും സ​മാ​ന സ്ഥി​തി​യാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ ആ​ദ്യം മെ​റ്റ​ൽ പാ​കി​യെ​ങ്കി​ലും ഇ​വി​ട​ങ്ങ​ളി​ൽ ടാ​റിം​ങ് തു​ട​ങ്ങാ​ത്ത​ത് കാ​ര​ണം റോ​ഡി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് തു​ട​ങ്ങി.

പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന പാ​ല​ങ്ങ​ൾ​ക്കും കി​ട​ങ്ങു​ക​ൾ​ക്കും സ​മീ​പം സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന ബോ​ർ​ഡു​ക​ളൊ​ന്നും സ്ഥാ​പി​ക്കാ​ത്ത​ത് ദി​നം​പ്ര​തി നി​ര​വ​ധി അ​പ​രി​ചി​ത​ർ യാ​ത്ര​ചെ​യ്യു​ന്ന റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു.

ഇ​തി​നു പു​റ​മെ വീ​തി​കൂ​ട്ടി വ​ന്ന​പ്പോ​ൾ റോ​ഡി​ന്‍റെ ന​ടു​വി​ലാ​യ വൃ​ക്ഷ​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കു​ക​യോ, ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ക​യോ ചെ​യ്യാ​ത്ത​തും ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു.
അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ രാ​ത്രി​യി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ന​ത്ത മ​ഴ​യ​ത്ത് ഇ​ത്ത​രം വൃ​ക്ഷ​ങ്ങ​ളും പോ​സ്റ്റു​ക​ളും അ​ക​ലെ നി​ന്ന് ദൃ​ശ്യ​മാ​കാ​ത്ത​താ​ണ് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി​യു​യ​ർ​ത്താ​തെ പ​ല​യി​ട​ത്തും പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ൽ മ​ണ്ണ് കൊ​ണ്ടു​വ​ന്നി​ട്ട​ത് ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ടി​ഞ്ഞു തു​ട​ങ്ങി​യ​തും ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു​ണ്ട്.