ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ചു
Monday, June 17, 2019 11:56 PM IST
കു​ന്നി​ക്കോ​ട്:​ ഇ​ള​മ്പ​ല്‍ ന​രി​ക്ക​ലി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ചു.
ന​രി​ക്ക​ൽ പ​ടി​ഞ്ഞാ​റ്റേ​തി​ൻ​ക​ര വീ​ട്ടി​ൽ റോ​യി സൈ​മ​ൺ, സ​മീ​പ​വാ​സി​യാ​യ താ​ന്നി​വി​ള​വീ​ട്ടി​ൽ ഷൈ​ജു എ​ന്നി​വ​രു​ടെ ബൈ​ക്കു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്.
കോ​ട്ട​വ​ട്ടം ക​ല​യ​പു​രം ഭാ​ഗ​ത്ത് ഷൈ​ജു​വി​ന്‍റെ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​റോ​യി സൈ​മ​ണി​ന്‍റെ സ്റ്റാ​ർ സി​റ്റി ബൈ​ക്ക് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.
പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ന​ലൂ​ർ പോ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. രാ​ത്രി​യി​ൽ വീ​ടു​ക​ളി​ൽ നി​ന്ന് റ​ബ​ര്‍​ഷീ​റ്റു​ക​ളും ഒ​ട്ടു ക​റ​യും മോ​ഷ​ണം പോ​കു​ന്ന​തും പ​തി​വാ​ണ്. പു​ന​ലൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു.

താ​ത്കാ​ലി​ക നി​യ​മ​നം;
അ​ഭി​മു​ഖം 20ന്

​കൊല്ലം: ജി​ല്ലാ ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ന്‍​സ​ര്‍ കെ​യ​ര്‍ സെ​ന്‍റ​റി​ലെ സെ​റ്റോ ടെ​ക്നീ​ഷ്യ​ന്‍റെ ഒ​രൊ​ഴി​വി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം 22ന് ​സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കും.
വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത പ്ല​സ് ടൂ, ​സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത ഡി ​എം എ​ല്‍ ടി, ബി എ​സ് സി ​എം എ​ല്‍ ടി. ​സൈ​റ്റോ​ള​ജി​യി​ല്‍ മു​ന്‍​പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ല​ഭി​ക്കും.
യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ പ്ര​മാ​ണ​ങ്ങ​ള്‍ സ​ഹി​തം രാ​വി​ലെ 10.30ന് ​ഓ​ഫീ​സി​ല്‍ എ​ത്ത​ണം.