അ​യ്യ​ൻ​കാ​ളി ച​ര​മ​വാ​ർ​ഷി​കം ഇ​ന്ന് കൊല്ലത്ത്
Monday, June 17, 2019 11:56 PM IST
കൊ​ല്ലം: ഓ​ൾ‌​കേ​ര​ള പു​ല​യ​ർ മ​ഹാ​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള അ​യ്യ​ൻ​കാ​ളി ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണം ഇ​ന്ന് ന​ട​ക്കും. കൊ​ല്ലം ജ​ന​ശ​ക്തി മ​ണ്ഡ​പ​ത്തി​ൽ രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​കെ.​വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ.​ഗോ​പി പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. കൊ​ല്ലം താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സി.​കെ.​കു​മാ​ര​ൻ, പ്ര​സി​ഡ​ന്‍റ് എ.​വി​ശ്വം​ഭ​ര​ൻ, ട്ര​ഷ​റ​ർ കെ.​സോ​മ​ൻ തു​ട​ങ്ങി​യ​വ​ർ പു​ഷ്പാ​ർ​ച്ച​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.
കെ​പി​എം​എ​സ് സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ റ്റി.​പി.​രാ​ജ​ൻ, മ​ണ്ണി​ൽ രാ​ഘ​വ​ൻ, വി.​എം.​രാ​ജു, എം.​കെ.​ര​വീ​ന്ദ്ര​ൻ, കെ.​പി.​ജ​യ​ച​ന്ദ്ര​ൻ, പി.​ആ​ർ.​ശ്രീ​ധ​ര​ൻ, ര​ഘു പി.​തേ​വ​ല​ക്ക​ര, ച​ന്ദ്ര​ല​ലേ​ഖ ഉ​ത്ത​മ​ന്ഡ, ലു​മ​തി രാ​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.