പെ​രു​ന്ന​യി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്
Monday, June 17, 2019 11:56 PM IST
ച​ങ്ങ​നാ​ശേ​രി: എം​സി റോ​ഡി​ൽ പെ​രു​ന്ന റെ​ഡ് സ്ക്വ​യ​റി​ൽ ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്കേ​റ്റു. ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​യാ​യ കൊ​ല്ലം ച​വ​റ സൗ​ത്ത് പു​ള്ളോ​ലി​ൽ വീ​ട്ടി​ൽ അ​ല​ക്സ് ജോ​സ​ഫി (21) നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​ണ് അ​പ​ക​ടം.
ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ അ​ല​ക്സ് പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​യി എ​റ​ണാ​കു​ള​ത്തേ​ക്ക് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ലി​ന്‍റെെ മു​ട്ടി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.