തീ​ര​ദേ​ശ മേ​ഖ​ല സം​ര​ക്ഷി​ക്കാ​ൻ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​പക​ൽ സ​മ​രം
Monday, June 17, 2019 11:56 PM IST
കൊ​ല്ലം: തീ​ര​ദേ​ശ മേ​ഖ​ല സം​ര​ക്ഷി​ക്കാ​ൻ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​പ്പ​ക​ൽ സ​മ​രം തു​ട​ങ്ങു​ന്നു​വെ​ന്ന് യു​ഡി​എ​ഫ്.
ഇ​ര​വി​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ താ​ന്നി, കു​ള​ത്തി​ൻ​പാ​ട്, കാ​ക്ക​ത്തോ​പ്പ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യും രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​വും മൂ​ലം കൊ​ല്ലം ബീ​ച്ച് മു​ത​ൽ താ​ന്നി വ​രെ​യു​ള്ള റോ​ഡ് ത​ക​ർ​ക്ക​പ്പെ​ട്ടു. ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ ഭ​ര​ണ​കാ​ല​ത്ത് 16 പു​ലി​മു​ട്ടു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ക​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു.
ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​ന്ന് മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പു​ലി​മു​ട്ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യി.
റോ​ഡു​ക​ൾ ന​ശി​ക്കു​ന്ന​തും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ളും ക​ര​യും തി​ര ക​വ​ർ​ന്നെ​ടു​ക്കു​ന്ന​തും മ​ന്ത്രി​യും എം​എ​ൽ​എ യും ​സ്ഥ​ലം സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത​ല്ലാ​തെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല.
ഇ​തി​നെ​തി​രെ​യാ​ണ് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി യു​ടെ നേ​തൃ​ത്വ​ത്തി​ൽ 22, 23 തീ​യ​തി​ക​ളി​ൽ ഇ​ര​വി​പു​രം പ​ള്ളി നേ​ർ​ക്ക് രാ​പ്പ​ക​ൽ സ​മ​രം ന​ട​ത്തു​വാ​ൻ ശ​നി​യാ​ഴ്ച ചേ​ർ​ന്ന ജി​ല്ലാ യു​ഡി​എ​ഫ് ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്ത​ത്.
ഇ​ര​വി​പു​രം മു​ൻ എം​എ​ൽ​എ എ.​എ. അ​സീ​സ് ചെ​യ​ർ​മാ​നാ​യും എ. ​ഷാ​ന​വാ​സ് ഖാ​ൻ ക​ണ്‍​വീ​ന​റാ​യും ജ​ന​കീ​യ പ്ര​ക്ഷോ​ഭം നേ​തൃ​ത്വം ന​ൽ​കു​വാ​ൻ സം​ഘാ​ട​ക സ​മി​തി​യും രൂ​പീ​ക​രി​ച്ചു.
ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​സി. രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ, ക​ണ്‍​വീ​ന​ർ ഫി​ലി​പ്പ് കെ. ​തോ​മ​സ്, പ്ര​താ​പ​വ​ർ​മ്മ താ​ന്പാ​ൻ, പ്ര​ഫ. ഇ. ​മേ​രി​ദാ​സ​ൻ, പി.​ആ​ർ. പ്ര​താ​പ​ച​ന്ദ്ര​ൻ, കു​രീ​പ്പു​ഴ മോ​ഹ​ന​ൻ, വി​പി​ന​ച​ന്ദ്ര​ൻ, ആ​ർ. സു​നി​ൽ, ബേ​ബി​സ​ണ്‍, സ​ജി ഡി. ​ആ​ന​ന്ദ്, സൂ​ര​ജ് ര​വി, ആ​ദി​നാ​ട് മ​നോ​ജ്, ഉ​ഹൈ​ദ്, ആ​ദി​ക്കാ​ട് മ​ധു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.