കാ​റ്റി​ലും മ​ഴ​യി​ലും വീ​ട് ത​ക​ര്‍​ന്നു
Monday, June 17, 2019 11:56 PM IST
പ​ത്ത​നാ​പു​രം:​ കാ​റ്റി​ലും മ​ഴ​യി​ലും നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ട് ത​ക​ര്‍​ന്നു.​ പി​റ​വ​ന്തൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പു​ന്ന​ല പു​ത്ത​ന്‍​ക​ട​യി​ല്‍ മി​നി മും​താ​സി​ന്‍റെ വീ​ടാ​ണ് ത​ക​ര്‍​ന്ന് വീ​ണ​ത്.
ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര പൂ​ര്‍​ണമാ​യും നി​ലം പ​തി​ക്കു​ക​യാ​യി​രു​ന്നു. വി​ധ​വ​യാ​യ മി​നി ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് ജീ​വി​തം ന​യി​ച്ചു വ​രു​ന്ന​ത്.
അ​പ്ര​തീ​ക്ഷി​ത​മാ​യി കി​ട​ക്കാ​ടം കൂ​ടി ത​ക​ര്‍​ന്ന​തോ​ടെ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​ത്ത നി​സ​ഹാ​യ അ​വ​സ്ഥ​യി​ലാ​ണ് വീ​ട്ട​മ്മ. അ​പ​ക​ട സ​മ​യ​ത്ത് വീ​ട്ടി​ല്‍ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.
മ​ക​ളു​ടെ അ​ഡ്മി​ഷ​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി സ്കൂ​ളി​ല്‍ പോ​യി​രു​ന്ന​താ​ണ് മി​നി. വി​ല്ലേ​ജ് അ​ധി​ക്യ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി ന​ഷ്ടം വി​ല​യി​രു​ത്തി. സു​മ​ന​സു​ക​ള്‍ സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നി​ര്‍​ധ​ന കു​ടും​ബം.