ദേ​ശീ​യ​പാ​ത​യോ​ര​ത്തെ താ​ഴ്ച്ച​യി​ലേ​യ്ക്ക് ലോ​റി മ​റി​ഞ്ഞു; ദു​ര​ന്തം ഒ​ഴി​വാ​യി
Tuesday, June 18, 2019 11:01 PM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യോ​ര​ത്തെ താ​ഴ്ച്ച​യി​ലേ​യ്ക്ക് ലോ​റി മ​റി​ഞ്ഞ് ദു​ര​ന്തം ഒ​ഴി​വാ​യി. ഇന്നലെ പു​ല​ർ​ച്ചെ നാ​ലോ​ടെ നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ ബേ​ക്ക​റി ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

വേ​ഗ​ത​യി​ൽ എ​തി​രെ വ​രി​ക​യാ​യി​രു​ന്ന കാ​ർ ലോ​റി​യി​ൽ ത​ട്ടാ​തി​രി​ക്കാ​ൻ സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ വൈ​ദ്യു​ത തൂ​ണ് ത​ക​ർ​ത്ത ശേ​ഷം ലോ​റി താ​ഴ്ച്ച​യി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ്ഥ​ല​ത്തി​നോ​ട് ചേ​ർ​ന്ന് വീ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. വീ​ടു​ക​ളി​ലേ​യ്ക്ക് ലോ​റി ചെ​ല്ലാ​തി​രു​ന്ന​തും പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി​ക​ളി​ൽ ആ​രും സ്പ​ർ​ശി​ക്കാ​തി​രു​ന്ന​തും ദു​ര​ന്തം ഒ​ഴി​വാ​യി. ഉ​ട​ൻ ത​ന്നെ വൈ​ദ്യു​ത ഓ​ഫീ​സി​ൽ നി​ന്നും ജീ​വ​ന​ക്കാ​ർ എ​ത്തി വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു.

തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കി​യ ശേ​ഷം ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഉയർത്തി മാ​റ്റു​ക​യാ​യി​രു​ന്നു.