പി.എന്‍. പണിക്കരുടെ ഓര്‍മ്മദിനത്തില്‍ പുസ്തകവിതരണവുമായി ചെറുമകന്‍
Tuesday, June 18, 2019 11:01 PM IST
സു​ന​റ്റ് കെ.​വൈ

പ​ത്ത​നാ​പു​രം:​ പു​സ്ത​ക​ങ്ങ​ളു​മാ​യി ഇ​ന്ന് പ​ട്ടാ​ള​മ​പ്പൂ​പ്പ​ന്‍ കു​ട്ടി​ക​ളെ കാ​ണാ​നെ​ത്തും.​ ത​ല​വൂ​ര്‍ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍​ക്ക് വാ​യ​നാ​ദി​ന​ത്തി​ല്‍ പു​സ്ത​ക​ങ്ങ​ളു​മാ​യി ഗു​രു​വാ​യൂ​ര്‍ മ​മ്മി​യൂ​രി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ രാ​ജീ​വ് നാ​യ​രെ(64)​ എന്ന റി​ട്ട. നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ത്താ​ന്‍ തു​ട​ങ്ങി​യി​ട്ട് എ​ട്ട് വ​ര്‍​ഷ​മാ​കു​ന്നു.

അ​ക്ഷ​ര​ലോ​ക​ത്തേ​ക്ക് ത​ന്നെ കൈ​പി​ടി​ച്ചു​ന​ട​ത്തി​യ മു​ത്ത​ശ്ശ​ന്‍റെ ഓ​ര്‍മ​ദി​വ​സ​മാ​ണ് ചെ​റു​മ​ക​ന്‍ പു​സ്ത​ക​ങ്ങ​ളു​മാ​യി വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.​ ചെ​റു​മ​ക​നെ മ​ല​യാ​ളി​യ​റി​യി​ല്ലെ​ങ്കി​ലും മു​ത്ത​ശ്ശ​നെ കു​ട്ടി​ക​ള്‍ മു​ത​ല്‍ മു​തി​ര്‍​ന്ന​വ​ര്‍ വ​രെ​യ​റി​യും.​

മ​ല​യാ​ളി​യെ വാ​യ​ന​യു​ടെ വാ​താ​യ​ന​ങ്ങ​ള്‍ മ​ല​ര്‍​ക്കെ തു​റ​ന്നി​ട്ട് അ​ക്ഷ​ര​ലോ​ക​ത്തേ​ക്ക് ന​യി​ച്ച സാ​ക്ഷാ​ല്‍ പി ​എ​ന്‍ പ​ണി​ക്ക​ര്‍.​പു​തു​വാ​യി​ല്‍ നാ​രാ​യ​ണ​പ്പ​ണി​ക്ക​രെ​ന്ന പി.​എ​ന്‍. പ​ണി​ക്ക​രു​ടെ ച​ര​മ​ദി​ന​മാ​ണ് 1996മു​ത​ല്‍ വാ​യ​നാ ദി​ന​മാ​യി ആ​ച​രി​ച്ചു​വ​രു​ന്ന​ത്. ​ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക​യും സാ​ക്ഷ​ര​താ പ്ര​സ്ഥാ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്കു​ക​യും ചെ​യ്ത പി.​എ​ന്‍ .പ​ണി​ക്ക​ര്‍​ക്ക് വേ​ണ്ട പ​രി​ഗ​ണ​ന ന​ല്‍​കാ​ന്‍ ഒ​രു​കാ​ല​ത്തെ​യും അ​ധി​കാ​രി​ക​ള്‍ ശ്ര​മി​ച്ചി​ല്ലെ​ന്ന വേ​ദ​ന കു​ടും​ബ​ക്കാ​ര്‍​ക്കു​ണ്ട്.

​പി.എ​ന്‍.പ​ണി​ക്ക​രു​ടെ ഏ​ഴ് മ​ക്ക​ളി​ല്‍ മൂ​ത്ത ആ​ളാ​യ ച​ന്ദ്ര​മ​തി​യ​മ്മ​യു​ടെ മ​ക​നാ​ണ് രാ​ജീ​വ് നാ​യ​ര്‍.​ ഇ​ദ്ദേഹ​ത്തി​ന്‍റെ ജ​ന്മ​നാ​ടാ​ണ് ത​ല​വൂ​ര്‍.​ ര​ണ്ടുവ​ര്‍​ഷം മു​ന്പ് മ​രി​ക്കു​ന്ന​തു​വ​രെ ച​ന്ദ്ര​മ​തി​യ​മ്മ​യും വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി സ്കൂ​ളു​ക​ളി​ലെ​ത്തു​മാ​യി​രു​ന്നു.​ അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് മു​ത്ത​ശ്ശ​ന്‍റെ ഓ​ര്‍​മ​ദി​വ​സം പു​സ്ത​ക​ങ്ങ​ളു​മാ​യി ഇ​വി​ടു​ത്തെ സ​ര്‍​ക്കാ​ര്‍ സ്കൂ​ളു​ക​ളി​ലെ​ത്തു​ന്ന​ത്.​ പു​സ്ത​ക​ങ്ങ​ളെ സ്നേ​ഹി​ക്കു​ക​യും വാ​യി​ച്ച് വ​ള​രാ​നും ചി​ന്തി​ച്ച് വി​വേ​കം നേ​ടാ​നും മ​ല​യാ​ളി​യെ പ​ഠി​പ്പി​ച്ച മു​ത്ത​ശ്ശ​നു​ള്ള ത​ന്‍റെ ശ്ര​ദ്ധാ​ഞ്ജ​ലി​യാ​ണ് പു​തു​ത​ല​മു​റ​യ്ക്കു​ള്ള പു​സ്ത​ക​സ​മ​ര്‍​പ്പ​ണ​മെ​ന്നും രാ​ജീ​വ് നാ​യ​ര്‍ പ​റ​യു​ന്നു.