ക​ട​ലാ​ക്ര​മ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കും: ജി​ല്ലാ ക​ളക്ട​ര്‍
Tuesday, June 18, 2019 11:02 PM IST
കൊല്ലം: ജി​ല്ല​യി​ലെ തീ​ര​ദേ​ശ​ത്ത് ക​ട​ലാ​ക്ര​മ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​മെ​ന്ന് ജി​ല്ലാ കളക്ട​ര്‍ ഡോ ​എ​സ് കാ​ര്‍​ത്തി​കേ​യ​ന്‍ പ​റ​ഞ്ഞു. ക​ളക്‌​ട്രേ​റ്റി​ല്‍ ചേ​ര്‍​ന്ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​രു​നാ​ഗ​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 11 മേ​ഖ​ല​ക​ളെ​യും ഇ​ര​വി​പു​രം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ആ​റു മേ​ഖ​ല​ക​ളും ഉ​ള്‍​പ്പെ​ടെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കും. ഇ​തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള 2.5 കോ​ടി രൂ​പ​യി​ല്‍ നി​ന്നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജി​യോ ബാ​ഗു​ക​ള്‍ വാ​ങ്ങു​ന്ന​തി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി 61.91 ല​ക്ഷം രൂ​പ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ജ​ല​സേ​ച​ന വ​കു​പ്പി​ന് കൈ​മാ​റും.
ഇ​ര​വി​പു​ര​ത്ത് തീ​ര​ദേ​ശ റോ​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ട്ട ആ​റു സ്ഥ​ല​ങ്ങ​ളി​ലാ​യി ക​രി​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ച് സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്കും. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ 11 ഇ​ട​ങ്ങ​ളി​ല്‍ ജി​യോ ബാ​ഗു​ക​ള്‍ സ്ഥാ​പി​ച്ച് ക​ട​ലാ​ക്ര​മ​ണം ചെ​റു​ക്കാ​നു​മാ​ണ് തീ​രു​മാ​നം. 2850 ജി​യോ ബാ​ഗു​ക​ള്‍ സ്ഥാ​പി​ച്ച് ക​ട​ല്‍​ഭി​ത്തി നി​ര്‍​മി​ക്കും.
ജി​ല്ല​യി​ല്‍ അ​ഗ്‌​നി​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തും എ​ന്‍ഒ​സി ഇ​ല്ലാ​ത്ത​തു​മാ​യ 80 കെ​ട്ടി​ട​ങ്ങ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ കെ ​ഹ​രി​കു​മാ​ര്‍ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​ക്ക് സ​മ​ര്‍​പ്പി​ച്ചു.
ഈ ​കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് മ​തി​യാ​യ അ​ഗ്‌​നി​സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നും എ​ന്‍ഒ​സി ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു​വെ​ന്ന് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ളക്ട​ര്‍ യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശി​ച്ചു.
തു​ട​ര്‍​ന്നും സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ത്ത കെ​ട്ടി​ട​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളാ​ന്‍ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​രാ​ധാ​മ​ണി, എഡിഎം ​ജെ. മോ​ബി, ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ കെ. ​ഹ​രി​കു​മാ​ര്‍, ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ഐ ​ജി ഷി​ലു, നീ​ണ്ട​ക​ര ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​സ് ആ​ര്‍ ര​മേ​ശ് ശ​ശി​ധ​ര​ന്‍, ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി സൂ​പ്ര​ണ്ട് എ ​എം അ​സിം​സേ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.