പ​ന്മന​യി​ൽ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം
Tuesday, June 18, 2019 11:02 PM IST
ച​വ​റ: പ​ന്മ​ന​യി​ൽ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. പന്മ​ന നെ​റ്റി​യാ​ട് ജം​ഗ്ഷ​ന് പ​ടി​ഞ്ഞാ​റ് കോ​ഞ്ചേ​രി​ൽ അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ​ശ്ര​മം.​അ​ബ്ദു​ൾ ക​ലാ​മും കു​ടും​ബ​വും ഒ​രു വ​ർ​ഷ​മാ​യി ഗ​ൾ​ഫി​ലാ​ണ്. വീ​ടി​ന്‍റെ ചി​മ്മി​നി വ​ഴി വീ​ട്ടി​നു​ള്ളി​ൽ ക​യ​റി​യാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.
അ​ക​ത്ത് ക​യ​റി​യ ത​സ്ക്ക​ര​ൻ​മാ​ർ മു​റി​ക​ളു​ടെ വാ​തി​ലു​ക​ൾ കു​ത്തി​പ്പൊ​ളി​ച്ചു. അ​ല​മാ​ര​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ എ​ല്ലാം വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലു​മാ​യി​രു​ന്നു. എ​ന്നാ​ൽ മോ​ഷ്ടാ​ക്ക​ൾ​ക്ക്‌ ഇ​വി​ടെ നി​ന്നും ഒ​ന്നും കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ലാ​യെ​ന്നാ​ണ് വി​വ​രം. വീ​ടി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു.
എ​ന്നാ​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച വ​രെ കാ​മ​റ​ക​ൾ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. കാ​മ​റ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗ​ൾ​ഫി​ലു​ള്ള അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ മൊ​ബൈ​ലു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ശ​നി​യാ​ഴ്ച്ച മു​ത​ൽ കാ​മ​റ​യു​ടെ പ്ര​വ​ർ​ത്ത​നം ല​ഭ്യ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് വി​വ​രം പ​ന്മ​ന​യി​ലു​ള്ള മ​ക​ളെ​യും മ​രു​മ​ക​നെ​യും ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചു.
തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ ഇ​വ​ർ വീ​ട്ടി​ലെ​ത്തി ക​ത​ക് തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് മോ​ഷണ ശ്ര​മം ന​ട​ന്ന​താ​യി മ​ന​സി​ലാ​ക്കി​യ​ത്. മോ​ഷ്ടാ​ക്ക​ൾ ചി​മ്മി​നി വ​ഴി​ത​ന്നെ​യാ​ണ് പു​റ​ത്ത് ക​ട​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വീ​ടി​ന്‍റെ പു​റ​ത്തേ​യ്ക്ക് ഇ​റ​ങ്ങേ​ണ്ട വാ​തി​ലു​ക​ൾ പൂ​ട്ടി ത​ന്നെ​യാ​ണ് കി​ട​ന്നി​രു​ന്ന​ത്. ച​വ​റ പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി .പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.