ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​ക്ക് മ​യ​ക്കു​മ​രു​ന്നു കേ​സി​ലും ശി​ക്ഷ
Tuesday, June 18, 2019 11:02 PM IST
കൊല്ലം: മ​യ​ക്കു​മ​രു​ന്നു ആ​മ്പ്യൂ​ളു​ക​ൾ കൈ​വ​ശം വ​ച്ച് ക​ട​ത്തി​കൊ​ണ്ടു വ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് അഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പാ പി​ഴ​യും.
കു​ത്തി​വ​യ്ക്കു​ന്ന മ​യ​ക്കു​മ​രു​ന്നാ​യ ബൂ ​പ്രി​നോ​ർഫി​ൻ ആ​മ്പ്യൂ​ളു​ക​ൾ കൈ​വ​ശം വ​ച്ച് ക​ട​ത്തി​കൊ​ണ്ടു വ​ന്ന് വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ​ക്കാ​ണ് 5 വ​ർ​ഷം ക​ഠി​ന ത​ട​വും' ഒ​രു ല​ക്ഷം രൂ​പാ പി​ഴ​യും ശി​ക്ഷി​ച്ചു കൊ​ണ്ട് കൊ​ല്ലം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി നാ​ലി​ലെ ജ​ഡ്ജി എ​സ്.​കൃ​ഷ്ണ​കു​മാ​ർ വി​ധി​ന്യാ​യം പു​റ​പ്പെ​ടു​വി​ച്ച​ത്.
പി​ഴ അ​ട​ച്ചി​ല്ലാ​യെ​ങ്കി​ൽ ആറുമാ​സം കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2016 മാ​ർ​ച്ച് ര​ണ്ടിന് ​രാ​ത്രി 11.30നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. അ​ന്ന് കൊ​ല്ലം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ന്‍റ് ആ​ന്‍റിന​ർ​ക്കോ​ട്ടി​ക് സ്പെ​ഷൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി.​സു​രേ​ഷും സംഘവും ചേ​ർ​ന്നാ​ണ് കേ​സ് ക​ണ്ടെ​ടു​ത്ത​ത്.​
ത​ട്ടാമ​ല​യ്ക്ക് സ​മീ​പം ബൈ​ക്കു​ക​ളി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി വ​രു​മ്പോ​ഴാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. 10 ആ​മ്പ്യൂ​ൾ മ​യ​ക്കു​മ​രു​ന്നു​ക​ളും ആ​റ് സി​റി​ഞ്ചു​ക​ളും പ്ര​തി​ക​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.​അ​യ​ത്തി​ൽ ന​ട​യി​ൽ വീ​ട്ടി​ൽ ശി​വ​കു​മാ​റി​നെ ഒ​ന്നാം പ്ര​തി​യാ​യും.​തൃ​ക്കോ​വി​ൽ​വ​ട്ടം പ്ര​ണ​വം നി​വാ​സി​ൽ കു​ക്കു എ​ന്നു വി​ളി​ക്കു​ന്ന പ്ര​ണ​വി​നെ ര​ണ്ടാം പ്ര​തി​യാ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​
ഇ​തി​ൽ ര​ണ്ടാം പ്ര​തി​യാ​യ കു​ക്കു യെ​ന്നു വി​ളി​ക്കു​ന്ന പ്ര​ണ​വ് പ്ര​മാ​ദ​മാ​യ ര​ജ്ഞി​ത് കൊ​ല​കേ​സി​ൽ നാ​ലാം പ്ര​തി​യാ​യി ഇപ്പോൾ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ച്ച് വ​രു​ക​യാ​ണ്. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി.​സു​രേ​ഷ്, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി.​വി​നോ​ജ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ശ്യാം​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മ​നോ​ജ് ലാ​ൽ,അ​രു​ൺ ആ​ന്‍റ​ണി, അ​ശ്വ​ന്ത് എ​ന്നി​വ​രാ​ണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ളി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പി.​ബി മ​ഹേ​ന്ദ്ര​ൻ, അ​ഡ്വ​ക്കേ​റ്റു​മാ​രാ​യ പ്ര​വീ​ൺ അ​ശോ​ക് , ജ​സ്ല ക​ബീ​ർ എ​ന്നി​വ​ർ ഹാ​ജ​രാ​യി