യു​വ​തി വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Tuesday, June 18, 2019 11:47 PM IST
അ​ഞ്ച​ൽ: യു​വ​തി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി ബ​ന്ധു​ക്ക​ൾ. സി​പി​ഐ അ​റ​ക്ക​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സു​ധീ​റി​ന്‍റെ ഭാ​ര്യ ബി​ൻ​ഷ (25)യെ​യാ​ണ് കി​ട​പ്പു​മു​റി​യു​ടെ ജ​ന​ലി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഓ​യൂ​ർ സ്വ​ദേ​ശി​യാ​യ ബി​ൻ​ഷാ​യെ ആ​റു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് സു​ധീ​ർ വി​വാ​ഹം ക​ഴി​ച്ച​ത്. നാ​ല് വ​യ​സു​ള്ള ഒ​രു മ​ക​നും ഒ​ന്ന​ര വ​യ​സു​ള്ള ര​ണ്ട് ഇ​ര​ട്ട കു​ഞ്ഞു​ങ്ങ​ളും ഉ​ള്ള ബി​ൻ​ഷ​യ്ക്ക് തൂ​ങ്ങി മ​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും മ​ര​ണ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു .

ഈ ​വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് പു​ന​ലൂ​ർ ഡി​വൈ​എ​സ്പി​യ്ക്ക് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന്‍റെ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യം. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രു​ടെ​യും പു​ന​ലൂ​ർ ത​ഹ​സി​ൽ​ദാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പോ​ലീ​സ് ന​ട​ത്തി​യ​ത്.