പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളു​ടെ ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി
Tuesday, June 18, 2019 11:52 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കി​യ അം​ബേ​ദ്ക്ക​ർ ഗ്രാ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മൂ​ത്ത​ത് ക​ട​വ് കോ​ള​നി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ജ​ന​ങ്ങ​ൾ​ക്ക് സ​മ​ർ​പ്പി​ച്ചു.
മൂ​ത്തേ​ത്ത് ക​ട​വി​ൽ ചേ​ർ​ന്ന യോ​ഗം ക​രു​നാ​ഗ​പ്പ​ള്ളി എം​എ​ൽ എ ​ആ​ർ രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച്ച​യി​ല്ല​ന്നും പൊ​തു സ​മൂ​ഹം വി​ക​സ​ന​ത്തെ ശ​രി​യാ​യ വീ​ക്ഷ​ണകോ​ണി​ൽ കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യ വി​ക​സ​ന​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​
മ​ണ്ഡ​ല​ത്തി​ലെ ര​ണ്ട് കോള​നി​ക​ളാ​ണ് പ​ദ്ധ​തി​യ്ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. മൂ​ത്തെ​ത് കോ​ള​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നും ജ​ന​ങ്ങ​ൾ​ക്ക് സ​മ​ർ​പ്പി​ക്കാ​നും ക​ഴി​ഞ്ഞു. മ​റ്റൊ​ന്ന് തൊ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​മ്പേ​ദ്ക്ക​ർ ഗ്രാ​മ​മാ​ണ്. അ​വി​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു വ​രു​ക​യാ​ണ്. ഉ​ട​ൻ ത​ന്നെ ജ​ന​ങ്ങ​ൾ​ക്കാ​യി സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന നി​ല​യി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. മൂ​ത്ത​ത് ക​ട​വ് കോ​ള​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള ഹൗ​സി​ങ് ബോ​ർ​ഡാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.
ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്‌​സ​ണ് എം ​ശോ​ഭ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു റി​പ്പോ​ർ​ട്ട് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ ഇ​എ​സ്എ അം​ബി​ക അ​വ​ത​രി​പ്പി​ച്ചു. നാ​ടി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം എം ​എ​ൽ എ ​ആ​ർ രാ​മ​ച​ന്ദ്ര​ന് സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ എ​ൻ പ്ര​സ​ന്ന​ൻ ന​ൽ​കി. കോൺട്രാ​ക്റ്റ​ർ എം ​ഇ​സ്മ​യി​ലി​നെ​യും, എ​സ്എ​സ്എ​ൽസി, ​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ന​ഗ​ര​സ​ഭാ വൈസ് ​ചെ​യ​ർ​മാ​ൻ ആ​ർ ര​വീ​ന്ദ്ര​ൻ പി​ള്ള ആ​ദ​രി​ച്ചു.
വി​ക​സ​ന സ്റ്റാന്‍റിംഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്‌​സ​ൺ വ​സു​മ​തി എ​സ്, വി​വി​ധ സ്റ്റാന്‍റിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ഷ് പ​ന കു​ള​ങ്ങ​ര ന​ഗ​ര​സ​ഭാ അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സൗ​രോ​ർ​ജ്ജ വി​ള​ക്കു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും ആ​ർ രാ​മ​ച​ന്ദ്ര​ൻ എം ​എ​ൽ എ ​നി​ർ​വ്വ​ഹി​ച്ചു.