വ​നി​താ ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ലേ​ക്ക്
Tuesday, June 18, 2019 11:52 PM IST
ച​വ​റ: കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ച​വ​റ ഐ​ആ​ർഇ​യി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ർ ര​ണ്ടു മാ​സ​മാ​യി ക​മ്പ​നി​പ​ടി​ക്ക​ൽ ന​ട​ത്തി​വ​രു​ന്ന സ​മ​രം മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് ക​ഴി​ഞ്ഞ ദി​വ​സം വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ ഉ​പ​വാ​സം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ വ​നി​താ ജീ​വ​ന​ക്കാ​രും ഉ​പ​വാ​സ സ​മ​ര​വു​മാ​യി രം​ഗ​തെ​ത്തി.
ലൈ​ല, കൃ​ഷ്ണ​മ്മ എ​ന്നീ വ​നി​താ ജീ​വ​ന​ക്കാ​രാ​ണ് ക​മ്പ​നി പ​ടി​യ്ക്ക​ൽ ഉ​പ​വാ​സം അ​നു​ഷ്ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 12 ദി​വ​സ​ങ്ങ​ളാ​യി സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന സ​ത്യാ​ഗ്ര​ഹ​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വ​നി​താ ജീ​വ​ന​ക്കാ​ർ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യ​ത്.
2013 മു​ത​ൽ 18 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​ന​വേ​ത​ന വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ച് ദീ​ർ​ഘ​കാ​ല ക​രാ​ർ ഇ​നി​യും ക​മ്പ​നി ന​ട​പ്പാ​ക്കാ​ത്ത​തി​ൽ പ്ര​തി​ക്ഷേ​ധി​ച്ചു​ള്ള സ​മ​ര​മാ​ണ് ക​മ്പ​നി​യ​ക്കു മു​ന്നി​ൽ ന​ട​ന്നു​വ​രു​ന്ന​ത്. ഓ​രോ അഞ്ച് വ​ർ​ഷ​വും സാ​ധാ​ര​ണ 23 ശ​ത​മാ​നം ശ​മ്പ​ള വ​ർ​ദ്ധ​ന​വാ​ണ് ക​രാ​റി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന​ത് .
സാ​മ്പ​ത്തി​ക ന​ഷ്ടം ക​ണ​ക്കി​ലെ​ടു​ത്ത് 12 ശ​ത​മാ​നം വ​ർ​ദ്ധ​ന​വ് പ്ര​കാ​രം കി​ട്ടേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ​കൂ​ടി മാ​നേ​ജ്മെന്‍റ് നി​ഷേ​ധി​ക്കു​ക​യാ​ണ​ന്ന് സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു.
തൊ​ഴി​ൽ ത​ർ​ക്ക നി​യ​മ​പ്ര​കാ​രം റീ​ജി​യ​ണ​ൽ ലേ​ബ​ർ ക​മ്മീ​ഷ​ൻ മു​മ്പാ​കെ ഒ​പ്പി​ട്ട ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ക വ​ഴി ക​മ്പ​നി നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ക്കു​ക​യും തൊ​ഴി​ലാ​ളി ദ്രോ​ഹ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്.
ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം ന​ട​ക്കു​ന്ന​ത്. സ​മ​ര​ക്കാ​ർ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഐ ​ആ​ർ ഇ ​ത​ല​വ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​ക​ൾ വൈ​കു​ക​യാ​ണ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.
വ​നി​താ ജീ​വ​ന​ക്കാ​രു​ടെ ഉ​പ​വാ​സ സ​മ​രം സി​ഐ​റ്റി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നോ​ഹ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ ക​മ്പ​നി​യി​ലെ വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ വെ​ല്ലി​ങ്ട​ൺ,സേ​വ്യ​ർ, ച​ന്ദ്ര​മോ​ഹ​ന​ൻ, നാ​സ​റു​ദീ​ൻ, സു​ഭാ​ഷ് എ​ന്നി​വ​ർ പ്രസംഗിച്ചു.