അ​ന​ധി​കൃ​ത അ​റ​വ്ശാ​ല​ക​ള്‍ വ്യാ​പ​ക​മാ​കു​ന്നു;​ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഭീ​ഷ​ണി
Tuesday, June 18, 2019 11:52 PM IST
പ​ത്ത​നാ​പു​രം:​ അ​ന​ധി​കൃ​ത അ​റ​വ്ശാ​ല​ക​ള്‍ വ്യാ​പ​ക​മാ​കു​ന്നു. പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഭീ​ഷ​ണി.​ പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ത്ത​റ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ അ​റ​വ്ശാ​ല​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
​കൊ​ല്ലം,പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ മി​ക്ക​യി​ട​ങ്ങ​ളി​ലും മാ​ട്ടി​റ​ച്ചി​യെ​ത്തി​ക്കു​ന്ന​ത് ഇ​വി​ടെ നി​ന്നാ​ണ്.​ പ​ത്തി​ല​ധി​കം വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഇ​വി​ടെ അ​റ​വ്ശാ​ല​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.​ എ​ന്നാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ ഒ​രു വ്യ​ക്തി​ക്കു​മാ​ത്ര​മാ​ണ് അ​റ​വു​ശാ​ല​യ്ക്ക് അ​നു​മ​തി ന​ല്കി​യി​ട്ടു​ള്ള​ത്.​ അ​റ​വ് അ​വ​ശി​ഷ്ട​ങ്ങ​ള്‍ മ​റ​വ് ചെ​യ്യാ​ന്‍ പോ​ലും സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ റോ​ഡ​രി​കി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും നി​ക്ഷേ​പി​ക്കു​ക​യാ​ണ്.​ വ​ഴി​യാ​ത്ര ദു​സ​ഹ​മാ​യ ത​ര​ത്തി​ല്‍ ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ക​യാ​ണ്.​ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്ന തോ​ട്ടി​ലേ​ക്കും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തും പ​തി​വാ​ണ്.
​ഇ​ട​ത്ത​റ ക​ട്ട​ച്ചി​ക്ക​ട​വി​ല്‍ മാം​സാ​വ​ശി​ഷ്ട​ങ്ങ​ള്‍ അ​ടി​ഞ്ഞു​കൂ​ടി ദു​ര്‍​ഗ​ന്ധ​പൂ​രി​ത​മാ​യ​തോ​ടെ ഒ​രു​വി​ഭാ​ഗം നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.​ തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പി​ലും പോ​ലീ​സി​ലും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​ദ​ര്‍​ശ​ന​ന്‍ പി​ള്ള, ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ കൃ​ഷ്ണ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും അ​റ​വ്ശാ​ല മാ​ഫി​യ​യു​ടെ ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് മ​ട​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.​
അ​റ​വ് അ​വ​ശി​ഷ്ട​ങ്ങ​ള്‍ തു​റ​സാ​യ സ്ഥ​ല​ത്ത് നി​ക്ഷേ​പി​ക്കു​ന്ന​ത് കാ​ര​ണം മ​ഴ​ക്കാ​ല​മാ​യ​തോ​ടെ പ​ക​ര്‍​ച്ചാ​വ്യാ​ധി ഭീ​ഷ​ണി​യു​മു​ണ്ട്.​ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്‍​പ്പെ​ടെ യാ​തൊ​രു പ​രി​ശോ​ധ​ന​യു​മി​ല്ലാ​തെ എ​ത്തി​ക്കു​ന്ന രോ​ഗ​വാ​ഹ​ക​രാ​യ ക​ന്നു​കാ​ലി​ക​ളെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ അ​ന​ധി​കൃ​ത അ​റ​വ് ശാ​ല​ക​ളി​ല്‍ ക​ശാ​പ്പു​ചെ​യ്യു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ​പ്ര​തി​ഷേ​ധ​ക്കാ​ര്‍ ജ​ന​കീ​യ സ​മ​ര​സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്.