ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Tuesday, June 18, 2019 11:52 PM IST
കൊ​ല്ലം: കേ​ര​ള സ്റ്റേ​റ്റ് ലൈ​സ​ൻ​സ്ഡ് സ​ർ​വേ അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ൺ​ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് പ്രീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹേ​ഷ് പ​ത്തി​യൂ​ർ, സ​ദ്ദാം ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി സ​ന്ധ്യ കൃ​ഷ്ണ​ൻ-​പ്ര​സി​ഡ​ന്‍റ്, രാ​ഖി​മോ​ൾ, മു​ബി​ൻ​ബാ​ബു-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, അ​മീ​ർ-​സെ​ക്ര​ട്ട​റി, രാ​ഹു​ൽ, ത​സ്നി-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, സി​ന്തി​ൽ-​ട്ര​ഷ​റ​ർ, ദി​വ്യ സു​ഗു, ശ​ര​ത്, രം​ജു, ഷ​ഹാ​ന-​എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഐടിഐ ​
പ്ര​വേ​ശ​നം

കൊല്ലം: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കുപ്പിന്‍റെ പ​രി​ധി​യി​ലു​ള്ള വെ​ട്ടി​ക്ക​വ​ല പാ​ല​മു​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ​വ​ണ്‍​മെ​ന്‍റ് ഐടിഐ ​യി​ല്‍ എ​ന്‍ സി ​വി ടി ​അം​ഗീ​കാ​ര​മു​ള്ള കാ​ര്‍​പ്പ​ന്‍റ​ര്‍ ട്രേ​ഡി​ല്‍ പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു.
പ​ത്താം ക്ലാ​സ് ജ​യി​ച്ച​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ന് 630 രൂ​പ സ്റ്റൈ​പ്പ​ന്‍റ്, 1500 രൂ​പ ഹോ​സ്റ്റ​ല്‍ അ​ല​വ​ന്‍​സ്, 820 രൂ​പ ലം​പ്‌​സം ഗ്രാ​ന്‍റ്, 900 രൂ​പ യൂ​ണി​ഫോം അ​ല​വ​ന്‍​സ്, 3000 രൂ​പ സ്റ്റ​ഡി ടൂ​ര്‍, സൗ​ജ​ന്യ പ്ര​ഭാ​ത ഭ​ക്ഷ​ണം, ഉ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ ല​ഭി​ക്കും.
കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് പ്ലേ​യ്‌​സ്‌​മെന്‍റ് സൗ​ക​ര്യ​വും സ്വ​യം തൊ​ഴി​ല്‍ ആ​രം​ഭി​ക്കു​ന്ന​വ​ര്‍​ക്ക് ടൂ​ള്‍​കി​റ്റ് വാ​ങ്ങു​ന്ന​തി​ന് 3000 രൂ​പ​യും ന​ല്‍​കും. അ​പേ​ക്ഷ 29 വ​രെ സ​മ​ര്‍​പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 0474-2404336, 9495100038 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ല​ഭി​ക്കും.