സ്കൂ​ളി​ന് ധ​ന​സ​ഹാ​യം ന​ൽ​കി
Tuesday, June 18, 2019 11:52 PM IST
ച​വ​റ: സ്കൂ​ളി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ലേ​ക്ക് കെ​എം​എം​എ​ൽ ക​മ്പ​നി ധ​ന​സ​ഹാ​യം ന​ൽ​കി. നീ​ണ്ട​ക​ര പ​രി​മ​ണം സ​ർ​ക്കാ​ർ എ​ൽപി ​സ്കൂ​ളി​നാ​ണ് ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ക​മ്പ​നി മാ​നേ​ജ്മെ​ന്‍റ് ന​ൽ​കി​യ​ത്.
ക​മ്പ​നി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെഎംഎം​എ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫെ​ബി വ​ർഗീ​സി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് സേ​തു​ല​ക്ഷ്മി​യും സ്കൂ​ൾ പ്ര​ഥ​മ അ​ധ്യാ​പ​ക​ൻ വി​ൽ​സ​നും ചേ​ർ​ന്ന് സാ​മ്പ​ത്തി​ക സ​ഹാ​യം ഏ​റ്റു​വാ​ങ്ങി.
ക​മ്പ​നി മാ​നേ​ജ​ർ വെ​ൽ​ഫ​യ​ർ ഓ​ഫീ​സ​ർ സി​യാ​ദ്, പേ​യ്സ​ണ​ൽ ഓ​ഫീ​സ​ർ ടോ​ണി, സ്കൂ​ൾ വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ കെ ​ല​തീ​ഷ​ൻ, വി​ക​സ​ന സ​മി​തി മെ​മ്പ​ർ സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ്കൂ​ളി​നാ​വ​ശ്യ​മാ​യ ബ​ഞ്ചും, ഡ​സ്ക്കും വാ​ങ്ങു​ന്ന​തി​നാ​യി തു​ക ചി​ല​വാ​ക്കു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.