തൊ​ഴി​ല്‍ പ​രി​ശീ​ല​ന കോ​ഴ്സ്
Tuesday, June 18, 2019 11:52 PM IST
കൊല്ലം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ഹ്യൂ​മ​ന്‍ റി​സോ​ഴ്സ് ആന്‍റ് ഐടി സ്കി​ല്‍ ഡെ​വ​ല​പ്മെന്‍റ് സെ​ന്‍റ​റി​ല്‍ ആ​രം​ഭി​ക്കു​ന്ന ത​യ്യ​ല്‍, ക​മ്പ്യൂ​ട്ട​ര്‍, ക​ര​കൗ​ശ​ല നി​ര്‍​മാ​ണം എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ​രി​ശീ​ല​ന​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.
കോ​ഫീ, കോം​ബോ, ഗ്ലൂ ​പെ​യി​ന്റിം​ഗ്, കു​ട, പേ​പ്പ​ര്‍ ബാ​ഗ് ആ​ന്റ് ബി​ഗ് ഷോ​പ്പ​ര്‍, സോ​പ്പ്, ഫാ​ന്‍​സി ബാ​ഗ്, അ​ല​ങ്കാ​ര നെ​റ്റി​പ്പ​ട്ടം എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണം, ആ​രി വ​ര്‍​ക്സ്, ലി​ക്വി​ഡ്, ഹാ​ന്റ് എം​ബ്രോ​യി​ഡ​റി എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കും അ​പേ​ക്ഷി​ക്കാം. എ​സ് എ​സ് എ​ല്‍ സി ​ജ​യി​ച്ച​വ​ര്‍​ക്കു​ള്ള ഡി ​റ്റി പി, ​എം എ​സ് ഓ​ഫീ​സ് ക​മ്പ്യൂ​ട്ട​ര്‍ കോ​ഴ്സു​ക​ളി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
നാളെ ​വൈ​കുന്നേരം നാ​ലി​ന​കം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ഹ്യൂ​മ​ന്‍ റി​സോ​ഴ്സ് ആ​ന്‍റ് ഐ ​ടി സ്കി​ല്‍ ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍ററി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ഓ​ഫീ​സി​ലും 04742791190 എ​ന്ന ന​മ്പ​രി​ലും ല​ഭി​ക്കും.

മത്സ്യകൃഷി: ക്ലാസ് ഇന്ന്

പുനലൂർ: പുതുതായി മത്സ്യകൃഷി ആരംഭിക്കുവാൻ താല്പര്യമുള്ള വർക്കായി ഇന്ന് രാവിലെ പത്തിന് കലയനാട് കൃഷി ഓഫീസിനു സമീപമുള്ള മൽസ്യ കർഷക ക്ലബിൽ ഒരു ക്ലാസ് സംഘടിപ്പിക്കുന്നു. വിശദവിവരങ്ങൾക്ക് 9846406636, 9446024243 എന്നീ നന്പരുകളിൽ ബന്ധപ്പെടണം.