അ​ടി​പ്പാ​ത​യു​ടെ ഭൂ​മി ഏ​റ്റെ​ടു​ത്തി​ട്ടും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം വൈ​കു​ന്നു
Tuesday, June 18, 2019 11:52 PM IST
പു​ന​ലൂ​ര്‍: പു​ന​ലൂ​ർ റ​യി​ൽ​വേ സ്റ്റേ​ഷ​ന​ടു​ത്തു​ള്ള അ​ടി​പ്പാ​ത​യു​ടെ ഭൂ​മി ഏ​റ്റെ​ടു​ത്തി​ട്ടും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം വൈ​കു​ന്നു. ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പു​ക​ൾ​ക്കൊ​ടു​വി​ൽ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തും പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി​യ​തും. എ​ന്നാ​ൽ അ​പ്രോ​ച്ച് റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത സ​ജ്ജ​മാ​ക്കാ​ൻ ന​ട​പ​ടി വൈ​കു​ക​യാ​ണ്. പേ​പ്പ​ർ​മി​ൽ റോ​ഡി​ലേ​ക്ക് റെ​യി​ൽ​വേ ലൈ​ൻ വ​ഴി​യാ​ണ് വാ​ഹ​ന ഗ​താ​ഗ​തം. ഇ​വി​ടെ റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സ് പു​ന​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
പു​ന​ലൂ​ര്‍-​ചെ​ങ്കോ​ട്ട റ​യി​ല്‍​പ്പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ന​ലൂ​രി​ലെ ല​വ​ല്‍​ക്രോ​സ് ഒ​ഴി​വാ​ക്കാ​നാ​ണ് ഇ​വി​ടെ അ​ടി​പ്പാ​ത നി​ര്‍​മി​ക്കു​ന്ന​ത്. മൂ​ന്ന​ര​വ​ര്‍​ഷം മു​ന്‍​പ് അ​ടി​പ്പാ​ത​യു​ടെ നി​ര്‍​മ്മാ​ണം റെ​യി​ല്‍​വേ പൂ​ര്‍​ത്തി​യാ​ക്കി. എ​ന്നാ​ല്‍ അ​പ്രോ​ച്ച് റോ​ഡ് നി​ര്‍​മി​ക്കു​ന്ന​തി​ന് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വൈ​കു​ക​യാ​യി​രു​ന്നു. ലെ​വ​ൽ ക്രോ​സ് അ​ട​ച്ചി​ടു​മ്പോ​ൾ പ​ട്ട​ണ​ത്തി​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്. ഇ​പ്പോ​ൾ ലെ​വ​ൽ ക്രോ​സ് അ​ട​ച്ചി​ടു​മ്പോ​ൾ അ​ടി​പ്പാ​ത​യി​ലൂ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കാ​റു​ണ്ട്. എ​ന്നാ​ൽ അ​ടി​പ്പാ​ത​യു​ടെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തി​നാ​ൽ വാ​ഹ​ന ഗ​താ​ഗ​തം പ്ര​യാ​സ​ക​ര​മാ​ണ്. മ​ഴ ശ​ക്ത​മാ​യ​തോ​ടെ അ​ടി​പ്പാ​ത ഭാ​ഗ​ത്ത് ചെ​ളി​ക്കെ​ട്ടാ​യി. ചെ​ളി​വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ വാ​ഹ​ന​യാ​ത്ര​യും കാ​ൽ​ന​ട​യാ​ത്ര​യും ബു​ദ്ധി​മു​ട്ടാ​ണ്. അ​ടി​പ്പാ​ത​യോ​ട് ചേ​ർ​ന്ന് ഓ​ട നി​ർ​മി​ച്ചി​ട്ടു​ണ്ട്. പ​ക്ഷെ മ​ഴ​വെ​ള്ളം ഇ​തി​ലൂ​ടെ ഒ​ഴു​കി​പ്പോ​കാ​ത്ത​താ​ണ് ചെ​ളി​ക്കെ​ട്ടി​നി​ട​യാ​ക്കു​ന്ന​ത്.