അ​ന്ത​ർ​ജി​ല്ലാ മോ​ഷ​ണസം​ഘം പോ​ലി​സ് പി​ടി​യി​ൽ
Wednesday, June 19, 2019 10:44 PM IST
കൊ​ല്ലം: ജി​ല്ല​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു വ​ന്ന സം​ഘ​ത്തെ കൊ​ല്ലം സി​റ്റി പോ​ലി​സ് പി​ടി​കൂ​ടി.

കൊ​ല്ലം പ​ള്ളി​മു​ക്ക് പ​ഴ​യാ​റ്റി​ൻ​കു​ഴി​യി​ൽ ഫാ​ത്തി​മ മ​ൻ​സി​ലി​ൽ മാ​ഹി​ൻ (18), പ​ള്ളി​മു​ക്ക് അ​ൽ​ത്താ​ഫ് മ​ൻ​സി​ലി​ൽ അ​സ്ഹ​റു​ദീ​ൻ (18), മേ​വ​റം പ​ട​നി​ലം നെ​ഹ്റു ന​ഗ​റി​ൽ അ​സ്ലാം (18), പ​ള്ളി​മു​ക്ക് പ​ഴ​യാ​റ്റി​ൻ​കു​ഴി കു​രി​ട്ട​ഴി​കം വീ​ട്ടി​ൽ നൗ​ഫ​ൽ (18) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ​ത്.

സി​റ്റി പോ​ലി​സ് ക​മ്മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ള്ളി​മു​ക്ക് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സം​ഘാം​ഗ​ങ്ങ​ളെ കു​റി​ച്ച് സി​റ്റി ഷാ​ഡോ പോ​ലി​സ് ടീം ​അം​ഗ​ങ്ങ​ൾ ന​ട​ത്തി​യ ആ​സു​ത്രി​ത​മാ​യ നീ​ക്ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്.

പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ക​ട​ക​ളി​ൽ സ​ഹാ​യി​യാ​യി നി​ൽ​ക്കു​ന്ന മാ​ഹീ​ൻ ക​ട​യി​ലെ ജോ​ലി അ​വ​സാ​നി​ച്ച​ശേ​ഷം രാ​ത്രി കൂ​ട്ടാ​ളി​ക​ളു​മാ​യി ബൈ​ക്കി​ൽ ക​റ​ങ്ങി​ന​ട​ന്ന് ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി മോ​ഷ്ടി​ക്കു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ ശൈ​ലി.

മോ​ഷ്ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​ർ പ്ലേ​റ്റ് ഇ​ള​ക്കി​മാ​റ്റി​യ​ശേ​ഷം ഈ ​വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​റ്റും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്യും. വി​റ്റു​കി​ട്ടു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് ആ​ഡം​ബ​ര ജീ​വി​തം ന​യി​ച്ചു വ​രി​ക​യു​മാ​യി​രു​ന്നു ഇ​വ​ർ.
തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മം​ഗ​ല​പു​രം, കാ​ഞ്ഞി​രം​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ക​രി​യി​ല​കു​ള​ങ്ങ​ര, അ​ന്പ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ൽ ഇ​വ​ർ വാ​ഹ​നം മോ​ഷ്ടി​ച്ച​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ട ്. സം​ഘ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ച കൂ​ട​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സി​റ്റി പോ​ലി​സ് ക​മ്മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം ഈ​സ്റ്റ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു, ഷാ​ഡോ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഗോ​പ​കു​മാ​ർ, ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ളാ​യ ബൈ​ജു പി ​ജ​റോം, സു​നി​ൽ, സ​ജു, സീ​നു, മ​നു, റി​ബു, ശ്രി​ജു.​എ​സ്, ലി​നു, സി​ജോ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.