ക​ര്‍​ഷ​ക​ര്‍​ക്ക് സ​ഹാ​യ​വു​മാ​യി കൈ​പ്പു​ഴ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്
Wednesday, June 19, 2019 10:44 PM IST
ച​വ​റ: ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​നാ​യി തേ​വ​ല​ക്ക​ര കൈ​പ്പു​ഴ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ പ്രൊ​ഡ്യു​സേ​ഴ്‌​സ് മാ​ര്‍​ക്ക​റ്റി​ങ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി രം​ഗ​ത്ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ചെ​റു​കി​ട ക​ര്‍​ഷ​ക​രു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി ആ​ഴ്ച​യി​ല്‍ ര​ണ്ട് ദി​വ​സം കാ​ര്‍​ഷി​ക വി​ഭ​വ സ​മാ​ഹ​ര​ണ വി​പ​ണ​ന കേ​ന്ദ്രം തു​ട​ങ്ങു​ക​യാ​ണ്.
ക​ര്‍​ഷ​ക​ര്‍ ഉ​ത്പ്പാ​ദി​പ്പി​ക്കു​ന്ന കാ​ര്‍​ഷി​ക വി​ള​ക​ള്‍ സം​ഭ​രി​ക്കു​ന്ന​തി​നും വി​പ​ണ​നം ന​ട​ത്തു​ന്ന​തി​നു​മാ​യി തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള​ള പൊ​തുമാ​ര്‍​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യു​ള​ള പൊ​തു വി​പ​ണി, സ​ഞ്ച​രി​ക്കു​ന്ന ച​ന്ത എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം 21 ന് ​വൈ​കുന്നേരം അഞ്ചിന് ​മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍ കു​മാ​റും എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍എ​യും നി​ര്‍​വ​ഹി​ക്കു​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ന്‍ കാ​ഞ്ഞി​ര​വി​ള​യി​ല്‍, സെ​ക്ര​ട്ട​റി നി​ഷാ ര​മേ​ശ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ മോ​ഹ​ൻ കോ​യി​പ്പു​റം എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​
ച​ട​ങ്ങി​ൽ തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ ​ഷി​ഹാ​ബ് അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കും. വാ​ക്ക് ഇ​ൻ കൂ​ള​റി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ​മ​ണി​പ്പി​ള്ള നി​ർ​വ​ഹി​ക്കും.
ച​വ​റ, നീ​ണ്ട​ക​ര, പ​ന്മ​ന, തേ​വ​ല​ക്ക​ര, തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ര്‍​ഷ​ക​ര്‍​ക്കും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍​ക്കും എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും, വ്യാ​ഴാ​ഴ്ച​യും കാ​ര്‍​ഷി​ക വി​ഭ​വ സം​ഭ​ര​ണ വി​പ​ണ​ന കേ​ന്ദ്ര​ത്തി​ല്‍ വി​ള​ക​ള്‍ എ​ത്തി​ക്കാം. വി​ഭ​വ​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് ക​ര്‍​ഷ​ക​ര്‍​ക്ക് സൗ​ജ​ന്യ വാ​ഹ​ന സൗ​ക​ര്യം, ഉ​യ​ര്‍​ന്ന വി​ല ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മെ​ന്നു ക​ണ്ടാ​ല്‍ ശീ​തി​ക​ര​ണ സം​ഭ​ര​ണി എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്നും ഭ​ര​ണ സ​മി​യി​യം​ഗ​ങ്ങ​ളാ​യ യു.​എ. ബ​ഷീ​ര്‍, സി​ജു കോ​ശീ വൈ​ദ്യ​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.