ആ​രോ​ഗ്യ​തീ​രം ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി
Wednesday, June 19, 2019 10:44 PM IST
കൊല്ലം: തീ​ര​ദേ​ശ മേ​ഖ​ല​യെ കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളി​ല്‍ നി​ന്നും മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ​തീ​രം പ​ദ്ധ​തി ആ​രം​ഭി​ച്ചു.
ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ല്‍ ഉ​പ​യോ​ഗി​ക്കാ​തെ തീ​ര​ത്ത് അ​ടു​പ്പി​ച്ചി​ട്ടി​രി​ക്കു​ന്ന വ​ള്ള​ങ്ങ​ളി​ലും ബോ​ട്ടു​ക​ളി​ലും ബോ​ട്ടു​ക​ളി​ല്‍ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ട​യ​റു​ക​ളി​ലും വെ​ള്ളം കെ​ട്ടി​നി​ന്ന് കൊ​തു​ക് പെ​രു​കി ഡെ​ങ്കി, ചി​ക്ക​ന്‍​ഗു​നി​യ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ പ​ട​രു​ന്ന​ത് ത​ട​യാ​നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ജി​ല്ലാ വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ്, കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍, ഫി​ഷ​റീ​സ് വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ദ്ധ​തി നി​ര്‍​വ​ഹ​ണം. ഇ​ന്ന് മു​ത​ല്‍ വി​വി​ധ ടീ​മു​ക​ളാ​യി ബോ​ട്ടു​ക​ളി​ലും വ​ള്ള​ങ്ങ​ളി​ലും കൂ​ത്താ​ടി നി​യ​ന്ത്ര​ണ ജൈ​വ കീ​ട​നാ​ശി​നി വി​ത​റും. മൂ​ന്ന് ആ​ഴ്ച്ച​കൊ​ണ്ട് 2000 ബോ​ട്ടു​ക​ളി​ല്‍ കീ​ട​നാ​ശി​നി അ​ടി​ക്കും.
ക​ടു​ത്ത പ​നി, അ​സ​ഹ്യ​മാ​യ ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, മ​നം​പു​ര​ട്ട​ല്‍, ഛര്‍​ദ്ദി എ​ന്നീ ഡെ​ങ്കിപ്പ​നി ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ അ​ടു​ത്തു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ട​ണം. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഡിഎംഒ ​അ​റി​യി​ച്ചു.

ബാ​ങ്ക് അ​ദാ​ല​ത്ത്

ച​വ​റ: സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ കു​ടി​ശി​ക കു​റ​യ്ക്കു​ന്ന​തി​നും വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നു​മാ​യി ച​വ​റ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 25 ന് ​ബാ​ങ്കി​ല്‍ കു​ടി​ശി​ക നി​വാ​ര​ണ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു.​കു​ടി​ശി​ക ഉ​ള​ള​വ​ര്‍ ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ച​വ​റ വി. ​വാ​സു​പി​ള​ള അ​റി​യി​ച്ചു.