കു​പ്പി​വെ​ള്ളം ഉ​ല്പാ​ദ​ന​വും വി​ല്പ​ന​യും നി​രോ​ധി​ച്ചു
Wednesday, June 19, 2019 10:44 PM IST
കൊല്ലം: ക​ണ്ണ​ന​ല്ലൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മേ​ത്ത​ര്‍ വാ​ട്ട​ര്‍ ടെ​ക്‌​നോ​ള​ജീ​സ് ആ​ന്‍റ് ബോ​ട്ടി​ലിം​ഗ് പ്ലാ​ന്‍റ് ക​മ്പ​നി​യു​ടെ ആ​പ്പി​ള്‍​വാ​ലി പാ​ക്കേ​ജ്ഡ് ഡ്രി​ങ്കിം​ഗ് വാ​ട്ട​ര്‍ എ​ന്ന ഉ​ത്പ​ന്ന​ത്തി​ന്‍റെ വി​ല്പ​ന​യും വി​ത​ര​ണ​വും നി​രോ​ധി​ച്ചു.
ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നാ​ലാ​ണ് ഉ​ല്പ​ന്ന​ത്തി​ന്‍റെ വി​ല്പ​ന, സം​ഭ​ര​ണം, വി​ത​ര​ണം എ​ന്നി​വ നി​രോ​ധി​ച്ച​തെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.
നി​രോ​ധി​ത വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് അ​ന​ലി​റ്റി​ക്ക​ല്‍ ലാ​ബി​ല്‍ പ​രി​ശോ​ധി​ച്ച സാ​മ്പി​ളി​ല്‍ പാ​യ​ല്‍, പൂ​പ്പ​ല്‍ എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു.