വാ​യ​നാ​ദി​ന​ത്തി​ൽ പു​സ്ത​ക സ​മ്മാ​ന​ങ്ങ​ളു​മാ​യി പി​റ​വ​ന്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Wednesday, June 19, 2019 11:16 PM IST
പ​ത്ത​നാ​പു​രം : പി​റ​വ​ന്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​നാ​ദി​ന​ത്തി​ല്‍ സ്കൂ​ളു​ക​ളി​ല്‍ പു​സ്ത​ക​മെ​ത്തി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള മു​ഴു​വ​ൻ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ​യും ലൈ​ബ്ര​റി​ക​ളി​ലേ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും നാ​ല്പ​തോ​ളം പു​സ്ത​ക​ങ്ങ​ൾ വീ​ത​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.​
പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​തു​ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വാ​ങ്ങി​യ ഗ്ര​ന്ഥ​ശേ​ഖ​ര​മാ​ണ് സ്കു​ളുക​ളി​ലെ​ത്തി​ച്ച​ത്. ക​മു​കും​ചേ​രി ഗ​വ. എ​ൽപി, ​യുപി ​സ്കൂ​ളു​ക​ളി​ൽ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്്‌ ല​ത സോ​മ​രാ​ജ​നും എ​ലി​ക്കാ​ട്ടൂ​ർ ഗ​വ. എ​ൽ പി ​എ​സി​ൽ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മ​ഞ്ജു ഡി ​നാ​യ​രും പി​റ​വ​ന്തൂ​ർ യു ​പി എ​സി​ൽ വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ പേ​ഴ്സ​ൺ സു​ധ വ​സ​ന്ത​നും പു​സ്ത​ക​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.​ പ​ഞ്ചാ​യ​ത്തി​ലെ മ​റ്റ് സ്കൂ​ളു​ക​ളി​ൽ വാ​ർ​ഡ് മെ​മ്പ​ർ​മാ​രും പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.