കിണറ്റിൽവീണ പ​ശു​വി​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷി​ച്ചു
Wednesday, June 19, 2019 11:16 PM IST
പ​ത്ത​നാ​പു​രം: ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ പ​ശു​വി​നെ ആ​വ​ണീ​ശ്വ​രം ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി.​
ഇ​ന്ന​ലെ ഉച്ചകഴിഞ്ഞ് മൂ​ന്നോടെ​യാ​ണ് സം​ഭ​വം.​ പു​ന്ന​ല ചാ​ച്ചി​പു​ന്ന നെ​ടു​ണ്ടോ​ട്ട് വീ​ട്ടി​ൽ ത​ങ്ക​ച്ച​ന്‍റെ മേ​യാ​ൻ വി​ട്ട പ​ശു​വാ​ണ് സ​മീ​പ​വാ​സി​യാ​യ നാ​യി​ങ്ക​ര വീ​ട്ടി​ൽ ഷ​മീ​റി​ന്‍റെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​ത്. മു​പ്പ​ത​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ എ​ട്ട​ടി​യോ​ളം വെ​ള്ള​വും വൈ​ദ്യു​ത മോ​ട്ട​റും സ്ഥാ​പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു.​
പ​ശു​വി​നെ ര​ക്ഷ​പെ​ടു​ത്താ​ൻ ന​ട​ത്തി​യ ശ്ര​മം ന​ട​ക്കാ​തെ വ​ന്ന​പ്പോ​ൾ ആ​വ​ണീ​ശ്വ​രം ഫ​യ​ർ​ഫോ​ഴ്‌​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് സം​ഘം പ​രി​ക്ക് പോ​ലു​മേ​ത്ക്കാ​തെ പ​ശു​വി​നെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു.
അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സു​നി​ൽ, ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ രാ​ജേ​ന്ദ്ര​ൻ പി​ള്ള, ഫ​യ​ർ​മാ​ൻ​മാ​രാ​യ ര​തീ​ഷ്, അ​തു​ൽ, അ​ഖി​ൽ കാ​ർ​ത്തി​ക്, വി​ജി​ൻ, മ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​ശു​വി​നെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. വി​ജി​ൻ, അ​ഖി​ൽ കാ​ർ​ത്തി​ക് എ​ന്നീ ഫ​യ​ർ​മാ​ൻ​മാ​രാ​ണ് 30 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ ഏ​ണി ഉ​പ​യോ​ഗി​ച്ച് സാ​ഹ​സി​ക​മാ​യി ഇ​റ​ങ്ങി​യ​ത്.

ടി​പ്പ​ർ ലോ​റി​ പി​ടി​കൂ​ടി

അ​ഞ്ച​ൽ: അ​ന​ധി​കൃ​ത​മാ​യി പാ​റ ക​ട​ത്തി​യ ടി​പ്പ​ർ ലോ​റി​ അ​ഞ്ച​ൽ പോ​ലീ​സ് പി​ടി​കൂ​ടി.
അ​ഞ്ച​ൽ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് അ​ന​ധി​കൃ​ത​മാ​യി പാ​റ ന​ട​ത്തി​യ ലോ​റി​യെ അ​ഞ്ച​ൽ എ​സ്ഐ ശ്രീ​കു​മാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ അ​മി​ത​വേ​ഗത​യി​ൽ ടി​പ്പ​ർ​ലോ​റി പ​തി​വാ​യി പോ​കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടിയെന്ന് അ​ഞ്ച​ൽ എ​സ്ഐ ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.​ ഇ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി​ പാ​റ ക​ട​ത്തു​ന്ന​ലോ​റി​ക​ൾ​പി​ടി​കൂ​ടാ​ൻ വേ​ണ്ടി​യു​ള്ള ന​ട​പ​ടി തു​ട​രുമെ​ന്നും അ​ഞ്ച​ൽ പോ​ലീ​സ് പ​റ​ഞ്ഞു.