വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സ്; ഡി​വൈ​എ​ഫ്ഐ നേ​താ​വ് റിമാൻഡിൽ
Wednesday, June 19, 2019 11:16 PM IST
അ​ഞ്ച​ൽ : വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ഞ്ച​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വും ഡി​വൈ​എ​ഫ്ഐ നേ​താ​വു​മാ​യ ബി​നു​ദ​യ​നെ കോ​ട​തി റി​മാ​ൻഡ് ചെ​യ്‌​തു.
അ​ഞ്ച​ൽ പ​ന​യ​ഞ്ചേ​രി കൃ​ഷ്ണാ​ല​യ​ത്തി​ൽ ര​ജ​നി വി​ക്ര​മ​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും നി​ല​ത്തി​ട്ട് വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ചെ​യ്ത​ശേ​ഷം വ​സ്ത്രം വ​ലി​ച്ചു കീ​റി എ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ്.
സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വെ​ച്ച് ബി​നു ദ​യ​നെ പോ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ അ​ഞ്ച​ൽ സ്റ്റേ​ഷ​നി​ലെ​ത്തി ഇ​യാ​ൾ​ക്കെ​തി​രെ മൊ​ഴി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് അ​ഞ്ച​ൽ പോ​ലീ​സ് ബി​നു​ദ​യ​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു . സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ അ​ഞ്ച​ലി​ലെ പ്രാ​ദേ​ശി​ക ലേ​ഖ​ക​നെ സിപിഎം പ്രാദേശിക നേതാവ് ഭീ​ഷ​ണി​പ്പെ​ടു​ത്തിയതായും പറയപ്പെടുന്നു.
പ്രാ​ദേ​ശി​ക ലേ​ഖ​ക​ൻ മൊ​യ്ദു അ​ഞ്ച​ൽ സിഐ യ്‌​ക്ക് പ​രാ​തി ന​ൽ​കി. ബി​നു​ദ​യ​ന്‍റെ മ​ർ​ദന​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് കാ​ൽ​മു​ട്ടി​നും വ​ല​ത് ഷോ​ൾ​ഡ​റി​നും മു​തു​കി​നും പ​രി​ക്കേ​റ്റു.​ ര​ജ​നി​യെ പോ​ലീ​സ് അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.