കൊട്ടാരക്കരയിൽ ഹോ​ട്ട​ലു​ക​ളി​ൽ റെ​യ്ഡ്
Wednesday, June 19, 2019 11:16 PM IST
കൊ​ട്ടാ​ര​ക്ക​ര: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തി.
നി​ര​വ​ധി ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും പ​ഴ​കി​യ ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​ഹാ​രം പാ​കം ചെ​യ്തി​രു​ന്ന ര​ണ്ട് ഹോ​ട്ട​ലു​ക​ൾ​ക്ക് താ​ക്കീ​ത് ന​ൽ​കി പി​ഴ​യും ചു​മ​ത്തി.
ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് റെ​യ്ഡ് ആ​രം​ഭി​ച്ചു. റെ​യ്ഡ് വി​വ​രം അ​തീ​വ ര​ഹ​സ്യ​മാ​യി​രു​ന്നു. ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ എ.​എ​സ് പ്ര​മോ​ദ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​സു​ജി.​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.