ഗവ.സ്കൂളില്‍ വാ​യ​നാ​ദി​ന​ത്തി​ല്‍ അ​റി​വി​ട​മൊ​രു​ക്കാ​ന്‍ ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ര്‍​ത്ത​ക​രും
Wednesday, June 19, 2019 11:16 PM IST
പ​ത്ത​നാ​പു​രം:​ സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ത്തി​ല്‍ വാ​യ​നാ​ദി​ന​ത്തി​ല്‍ അ​റി​വി​ട​മൊ​രു​ക്കാ​ന്‍ ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ര്‍​ത്ത​ക​രും.​ പി​റ​വ​ന്തൂ​ര്‍ എ​ലി​ക്കാ​ട്ടൂ​ര്‍ ഗ​വ എ​ല്‍ പി ​സ്കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് ഇ​നി പ​ഠ​ന​ത്തി​നൊ​പ്പം വാ​യ​ന​യു​ടെ പു​തു​ലോ​ക​ത്തേ​ക്കും ചു​വ​ടു​വ​യ്ക്കാം.​
എ​ലി​ക്കാ​ട്ടൂ​ര്‍ ഗ്രാ​മോ​ദ്ധാ​ര​ണ വാ​യ​ന​ശാ​ല​യു​ടെ പ്ര​വ​ര്‍​ത്ത​ക​രാ​ണ് കു​ട്ടി​ക​ള്‍​ക്ക് പു​സ്ത​ക​ങ്ങ​ളു​മാ​യി കൂ​ട്ടു​കൂ​ടാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്.​സ്കൂ​ളി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും വാ​യ​ന​ശാ​ല​യി​ല്‍ സൗ​ജ​ന്യ​അം​ഗ​ത്വം ന​ല്‍​കി.​ ഈ കു​ട്ടി​ക​ള്‍​ക്ക് ഉ​യ​ര്‍​ന്ന ക്ലാ​സു​ക​ളി​ലെ​ത്തി​യാ​ലും വാ​യ​ന​ശാ​ല​യു​ടെ സേ​വ​നം ഉ​റ​പ്പി​ക്കാം.​
ന​വ​മാ​ധ്യ​മ​ങ്ങ​ള്‍ പു​തുത​ല​മു​റ​യെ ആ​ക​ര്‍​ഷി​ച്ച് വാ​യ​ന​യു​ടെ ലോ​ക​ത്തു​നി​ന്നും അ​ക​റ്റു​മ്പോ​ള്‍ വാ​യി​ച്ച് വ​ള​രാം, ചി​ന്തി​ച്ച് വി​വേ​കം നേ​ടാ​മെ​ന്ന പി ​എ​ന്‍ പ​ണി​ക്ക​രു​ടെ സ​ന്ദേ​ശം പു​തു​ത​ല​മു​റ​യി​ല്‍ പ്രാ​യോ​ഗി​ക​മാ​ക്കു​ക​യാ​ണ് ഗ്രാ​മോ​ദ്ധാ​ര​ണ വാ​യ​ന​ശാ​ല​യു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍. ​കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​വും, ക​ലാ​പ​ര​വു​മാ​യ അ​ഭി​രു​ചി​ക​ള്‍ വ​ള​ര്‍​ത്തു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽകു​മെ​ന്നും സ്കൂ​ളി​ല്‍ പ​ഠ​നോ​പ​ക​ര​ണ​വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു​വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് സെ​നു​തോ​മ​സ് പ​റ​ഞ്ഞു.​
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പി​റ​വ​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മ​ഞ്ചു ഡി ​നാ​യ​ര്‍ നി​ര്‍​വ​ഹി​ച്ചു.​ ച​ട​ങ്ങി​ല്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ബി ​ജ​നാ​ര്‍​ദ​ന​ന്‍, അ​നി​ല്‍ കു​മാ​ര്‍ , ജോ​സ് എ​ബ്ര​ഹാം, സ​ജീ​വ് കു​മാ​ര്‍, സി ​റ്റി വ​ര്‍​ഗീ​സ്, വി​ജ​യ​കു​മാ​ര്‍, പി ​കെ മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.