ബ​സി​ല്‍ ക​യ​റു​ന്ന​തി​നി​ടെ മാ​ല ക​വ​ര്‍​ന്നു
Wednesday, June 19, 2019 11:16 PM IST
പു​ന​ലൂ​ര്‍: ബ​സി​ല്‍ ക​യ​റു​ന്ന തി​ര​ക്കി​നി​ടെ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രി​യു​ടെ മൂ​ന്നു​പ​വ​ന്‍റെ താ​ലി​ മാ​ല ക​വ​ര്‍​ന്നു. പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ശോ​ഭ​ന​യ്ക്കാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട​ത്. പു​ന​ലൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.30ഓ​ടെ​യാ​ണ് സം​ഭ​വം.
ത​ല​വൂ​ര്‍ പാ​ണ്ടി​ത്തി​ട്ട​യി​ലു​ള്ള വീ​ട്ടി​ലേ​യ്ക്ക് പോ​കു​ന്ന​തി​നാ​യി പ​ട്ടാ​ഴി​യി​ലേ​യ്ക്കു​ള്ള ബ​സി​ല്‍ ക​യ​റു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. വൈ​കു​ന്നേ​ര​മാ​യ​തി​നാ​ല്‍ ബ​സി​ല്‍ ക​യ​റു​ന്ന​തി​ന് വ​ന്‍​തി​ര​ക്കാ​യി​രു​ന്നു. ഇ​തി​നാ​ല്‍ മു​ന്‍​വാ​തി​ലി​ല്‍ കൂ​ടി​യാ​ണ് ശോ​ഭ​ന ബ​സി​ല്‍ ക​യ​റി​യ​ത്.
ഉ​ള്ളി​ല്‍ ക​യ​റി​യ ശേ​ഷം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ​യാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട​കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് ബ​സി​ലും പു​റ​ത്തും പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മാ​ല കി​ട്ടി​യി​ല്ല. ഈ ​സ​മ​യം ഇ​തു​വ​ഴി വ​ന്ന പോ​ലീ​സി​നോ​ട് സം​ഭ​വം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ബ​സ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​യ്ക്ക് കൊ​ണ്ടു​പോ​യി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി യാ​ത്ര​ക്കാ​രു​ടെ മൊ​ഴി​യു​മെ​ടു​ത്തു. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.