പ​ബ്ലി​ക് ലൈ​ബ്ര​റി എ​ന്ന ആ​ശ​യം പി.​എ​ൻ.​പ​ണി​ക്ക​രു​ടെ വ​ക: കെ.​ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ
Wednesday, June 19, 2019 11:16 PM IST
കൊ​ല്ലം : ന​ഗ​ര​ത്തി​ൽ ഒ​രു പ​ബ്ലി​ക് ലൈ​ബ്ര​റി എ​ന്ന ആ​ശ​യം ത​നി​ക്ക് ത​ന്ന​തും അ​തി​നു​വേ​ണ്ടി പ്രേ​രി​പ്പി​ച്ച​തും പി.​എ​ൻ.​പ​ണി​ക്ക​രാ​യി​രു​ന്നു​വെ​ന്ന് കെ.​ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ.
പി.​എ​ൻ.​പ​ണി​ക്ക​രു​ടെ 24ാമ​ത് അ​നു​സ്മ​ര​ണ വാ​ർ​ഷി​കം വാ​യ​നാ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പി.​എ​ൻ.​പ​ണി​ക്ക​ർ വാ​യ​നാ​ലോ​ക​ത്ത് ജ്വ​ലി​പ്പി​ച്ചു നി​ർ​ത്തി​യ ജ്വാ​ല കെ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ പു​തി​യ ത​ല​മു​റ ശ്ര​ദ്ധി​ക്ക​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ, ഡോ.​എം.​ആ​ർ.​ത​ന്പാ​ൻ, ച​ല​ച്ചി​ത്ര ന​ട​ൻ ടി.​പി.​മാ​ധ​വ​ൻ എ​ന്നി​വ​ർ ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​രെ പൊ​ന്നാ​ട അ​ണി​യി​ച്ചു. ഡോ.​ന​ട​ക്ക​ൽ ശ​ശി, എ​സ്.​സു​ധീ​ശ​ൻ, ബി.​ച​ന്ദ്ര​മോ​ഹ​ൻ, പ്ര​ഫ.​കോ​ന്നി ഗോ​പ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
ജ​ൻ ശി​ക്ഷ​ണ്‍ സ​ൻ​സ്ഥാ​ൻ, കാ​ൻ​ഫെ​ഡ്, കാ​ർ​ഡ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​യ​നാ മാ​സാ​ച​ര​ണം ക​വി ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ങ്ങ​ന്പു​ഴ​യു​ടെ ര​മ​ണ​ൻ എ​ന്ന പു​സ്ത​കം അ​ച്ച​ടി​ച്ച എ​സ്.​ടി.​റെ​ഡ്യാ​ർ ക​ണ​ക്ക് സൂ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ൽ വി​ല്പ​ന​യി​ൽ റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ച ആ​ടു​ജീ​വി​ത​വും, ഒ​രു സ​ങ്കീ​ർ​ത്ത​നം​പോ​ലെ​യും അ​തി​നു അ​ടു​ത്തു വ​രു​മാ​യി​രു​ന്നി​ല്ലെ​ന്ന് ഏ​ഴാ​ച്ചേ​രി പ​റ​ഞ്ഞു. ടി​വി​പ​ര​ന്പ​ര​ക​ൾ ക​ണ്ട് ക​ണ്ണ് വാ​ർ​ക്കാ​തെ മു​ട്ട​ത്തു​വ​ർ​ക്കി​യു​ടെ പാ​ടാ​ത്ത പൈ​ങ്കി​ളി വാ​യി​ച്ചാ​ൽ ഭാ​ഷ​യ്ക്ക് എ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​കു​മെ​ന്ന് ഏ​ഴാ​ച്ചേ​രി പ​റ​ഞ്ഞു.
പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. ച​ല​ച്ചി​ത്ര ന​ട​ൻ ടി.​പി.​മാ​ധ​വ​ൻ, ആ​ട്ട​ക​ഥ ര​ച​യി​താ​വ് വാ​സു​ദേ​വ​ൻ പി​ള്ള, യു​വ​ക​ലാ​കാ​ര​ൻ അം​ബ​രീ​ഷ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. എ​സ്.​സു​ധീ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ.​എം.​ആ​ർ.​ത​ന്പാ​ൻ, പ്ര​ഫ.​കോ​ന്നി ഗോ​പ​കു​മാ​ർ, ടി.​പി.​മാ​ധ​വ​ൻ, ഡോ.​ന​ട​യ്ക്ക​ൽ ശ​ശി, എം.​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.