മ​തി​യാ​യ അം​ഗ​ബ​ല​മി​ല്ല: ജോ​ലി ഭാ​ര​ത്തി​ന്‍റെ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര​ സ്റ്റേഷനിലെ പോ​ലീ​സു​കാ​ർ
Wednesday, June 19, 2019 11:17 PM IST
പി.​ഏ.​പ​ത്മ​കു​മാ​ർ

കൊ​ട്ടാ​ര​ക്ക​ര: മ​തി​യാ​യ അം​ഗ​ബ​ല​മി​ല്ലാത്തതിനാൽ ജോ​ലി ഭാ​ര​ത്തി​ന്‍റെ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര​ സ്റ്റേഷനിലെ പോ​ലീ​സു​കാ​ർ. ആ​വ​ശ്യ​ത്തി​ന് സേ​നാം​ഗ​ങ്ങ​ളി​ല്ല, ക​ന​ത്ത ജോ​ലി​ഭാ​രം, രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ങ്ങ​ൾ, സ്റ്റേ​ഷ​നി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത ഇതൊക്കെ വെല്ലുവിളിയാകുക യാണ് ഇവിടുത്തെ പോലീസ് ഉദ്യോഗ സ്ഥർക്ക്.
ജി​ല്ല​യി​ലെ ഏ​റ്റ​വും വി​സ്തൃ​ത​മാ​യ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലൊ​ന്നാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ത്.​ തി​രു-​കൊ​ച്ചി​യി​ലെ ആ​ദ്യ​കാ​ല പോ​ലീ​സ് സ്റ്റേ​ഷ​നും കൂ​ടി​യാ​ണി​ത്.​ കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി കൂ​ടാ​തെ ഉ​മ്മ​ന്നൂ​ർ, വെ​ട്ടി​ക്ക​വ​ല, മേ​ലി​ല, നെ​ടു​വ​ത്തൂ​ർ, കു​ള​ക്ക​ട പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി.​
മു​നി​സി​പ്പാ​ലി​റ്റി​യും ഉ​മ്മ​ന്നൂ​ർ പ​ഞ്ചാ​യ​ത്തും പൂ​ർ​ണ​മാ​യും നെ​ടു​വ​ത്തൂ​രി​ലെ 11 വാ​ർ​ഡു​ക​ളും വെ​ട്ടി​ക്ക​വ​ല​യി​ലെ 13 വാ​ർ​ഡു​ക​ളും മേ​ലി​ല​യി​ലെ ആറുവാ​ർ​ഡു​ക​ളും കു​ള​ക്ക​ടയി​ലെ രണ്ടുവാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ട്ട​താ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​ദേ​ശം.
​ഇ​ത്ര വി​സ്തൃ​ത​മാ​യ സ്റ്റേ​ഷ​ൻ പ​രി​ധി​യു​ള​ളി​ട​ത്ത് കൃ​ത്യ​നി​ർ​വഹ​ണ​ത്തി​ന് ആ​കെ​യു​ള്ള​ത് 69 സേ​നാം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ്. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റും എ​സ്ഐയും റൈ​റ്റ​ർ​മാ​രും വ​നി​താ പോ​ലീ​സു​മു​ൾ​പ്പെ​ടെ​യാ​ണി​ത്. എ​ല്ലാ ഡ്യൂ​ട്ടി​ക്കും ആ​ളി​നെ നി​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ. ഇ​തു മൂ​ലം ഉ​ള്ള​വ​ർ അ​ധി​ക ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്നു.
പ​രാ​തി​ക​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും ഏ​റെ​യു​ള്ള ഇ​വി​ടെ പെ​റ്റി​ഷ​ൻ സ്ക്വാ​ഡി​ന് പി​ടി​പ്പ​ത് പ​ണി​യാ​ണ്. 69 പേ​രി​ൽ നി​ന്നാ​ണ് ഇ​തി​നാ​യി ആ​ളു​ക​ളെ നി​യോ​ഗി​ക്കു​ന്ന​ത്.​ കൂ​ടാ​തെ ജ​ന​മൈ​ത്രി, പി​ങ്ക് പ​ട്രോ​ളിം​ഗ്, എ​സ്പിസി, കോ​ട​തി ഡ്യൂ​ട്ടി എ​ന്നി​വ​യ്ക്കും ഇ​തി​ൽ നി​ന്നും വീ​തം വെ​ച്ചു ന​ൽ​ക​ണം.​ കൂ​ടാ​തെ സ്പെ​ഷൽ യൂ​ണി​റ്റു​ക​ളി​ലേ​ക്കും ക​ൺ​ട്രോ​ൾ റൂം ​വെ​ഹി​ക്കി​ൾ ഡ്യൂ​ട്ടി​ക്കും ഈ 69 ​ൽ നി​ന്നാ​ണ് നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്. എ​യ്ഡ് പോ​സ്റ്റു​ക​ളി​ലേ​ക്ക് ഡ്യൂ​ട്ടി​ക്കു​ പോ​കേ​ണ്ടു​ന്ന​തും ഈ ​അം​ഗ​ബ​ല​ത്തി​ൽ നി​ന്നു ത​ന്നെ​യാ​ണ്.​
പ്ര​ധാ​ന പാ​ത​ക​ളാ​യ എംസി റോ​ഡും ദേ​ശീ​യ പാ​ത​യും ക​ട​ന്നു പോ​കു​ന്ന​തി​നാ​ൽ വിഐപി​യാ​ത്ര​ക​ൾ സ്ഥി​ര​മാ​ണ്. ഈ ​സ​മ​യ​ങ്ങ​ളി​ലെ​ല്ലാം ടൗ​ണി​ൽ പോ​ലീ​സ് സാ​ന്നി​ധ്യമു​ണ്ടാ​യി​രി​ക്ക​ണം.​ വിഐ​പിക​ൾ കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തി​ച്ചേ​രുക​യാ​ണെ​ങ്കി​ൽ ഡ്യൂ​ട്ടി​ക്ക് ഇ​ത്ര​യും പോ​ലീ​സു​കാ​ർ ത​ന്നെ മ​തി​യാ​കി​ല്ല.​ ഇ​തി​നെ​ല്ലാം ഉ​പ​രി യാ ​ണ് റോ​ഡ​പ​ക​ട​ങ്ങ​ളും അ​സാ​ധാ​ര​ണ മ​ര​ണ​ങ്ങ​ളും. ശ​രാ​ശ​രി അ​ഞ്ച് റോ​ഡ​പ​ക​ട​ങ്ങ​ളെ​ങ്കി​ലും ദി​നം​പ്ര​തി കൊ​ട്ടാ​ര​ക്ക​ര​യി​ലു​ണ്ടാ​കു​ന്നു എ​ന്നാ​ണ് ക​ണ​ക്ക്. അ​സാ​ധാ​ര​ണ മ​ര​ണ​ങ്ങ​ളും കു​റ​വ​ല്ല.
ഇ​വി​ടെ​യെ​ല്ലാം ഓ​ടി​യെ​ത്തേ​ണ്ട​ത് ഈ 69 ​ൽ നി​ന്നാ​ണ്. ആ​ഘോ​ഷ​ങ്ങ​ളും പ്ര​ക​ട​ന​ങ്ങ​ളും സ​മ​ര​ങ്ങ​ളു​മൊ​ക്കെ വ​ന്നാ​ലും ഗ​തി ഇ​തു​ത​ന്നെ. സേ​നാം​ഗ​ങ്ങ​ൾ മ​തി​യാ​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഉ​ള്ള​വ​ർ​ക്ക് അ​ധി​ക ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്നു.​ പ​ല​പ്പോ​ഴും വീ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​തെ​ന്ന് ഇ​വ​രി​ൽ​പ്പെ​ട്ട​വ​ർ ത​ന്നെ ര​ഹ​സ്യ​മാ​യി പ​റ​യു​ന്നു.​
ക​ടു​ത്ത ജോ​ലി​ഭാ​ര​വും മാ​ന​സി​ക സം​ഘ​ർ​ഷ​വും മൂ​ലം അ​ടു​ത്ത കാ​ല​ത്ത് ര​ണ്ടു പേ​ർ രാ​ജി​ക്കൊ​രു​ങ്ങി​യി​രു​ന്നു. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട് പി​ന്തി​രി​പ്പി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.​ ഈ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജോ​ലി​ഭാ​രം ല​ഘൂ​ക​രി​ക്ക​ണ​മെ​ങ്കി​ൽ ചു​രു​ങ്ങി​യ​ത് 150 പേ​രെ​ങ്കി​ലും സേ​ന​യി​ലു​ണ്ടാ​ക​ണമെ​ന്ന് പോ​ലീ​സു​കാ​ർ ത​ന്നെ പ​റ​യു​ന്നു​ണ്ട്.
അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​താ​ണ് ഈ ​സ്റ്റേ​ഷ​ന്‍റെ മ​റ്റൊ​രു പ​രാ​ധീ​ന​ത. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പ​ഴ​യ കെ​ട്ടി​ട​വും അ​ടു​ത്ത കാ​ല​ത്തു നി​ർ​മി​ച്ച ചെ​റി​യൊ​രു കെ​ട്ടി​ട​വു​മാ​ണ് ഇ​വി​ടെ​യുള്ള​ത്. ഇ​ത്ര​യും ജീ​വ​ന​ക്കാ​ർ​ക്ക് നി​ന്നു തി​രി​യാ​ൻ പോ​ലും ഇ​വി​ടെ ഇ​ട​മി​ല്ല.
തി​ര​ക്കി​ട്ട ഡ്യു​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തു​മ്പോ​ൾ ഒ​ന്നു വി​ശ്ര​മി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം പോ​ലും ഇ​വി​ടെ​യി​ല്ല. എ​സ്​ഐ ​ഇ​രി​ക്കു​ന്ന​തു പോ​ലും ഒ​രു കു​ടു​സു​മു​റി​യി​ലാ​ണ്. എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ് ഇ​വി​ടു​ത്തെ പോ​ലീ​സു​കാ​ർ. പ്ര​തി​ഷേ​ധി​ക്കാ​നും പ​രാ​തി​പ്പെ​ടാ​നും ഇ​വ​ർ​ക്ക് അ​വ​കാ​ശ​വു​മി​ല്ല.