ബൈ​ക്കി​ൽ ലോ​റി ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, June 20, 2019 12:18 AM IST
കു​ള​ത്തൂ​പ്പു​ഴ: മ​ട​ത്ത​റ -കു​ള​ത്തു​പ്പു​ഴ പാ​ത​യി​ൽ വ​ള​വ് തി​രി​ഞ്ഞെ​ത്തി​യ ബൈ​ക്കി​ൽ ലോ​റി ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. കു​ള​ത്തൂ​പ്പു​ഴ ച​ന്ദ​ന​ക്കാ​വ് ആ​ർ​പി​എ​ൽ കോ​ള​നി​യി​ൽ നാ​ഗേ​ഷ്-​പ​ർ​വ​താ​മ്മാ​ൾ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ പ്ര​വീ​ൺ എ​ന്ന പ്ര​ദീ​പ്(23) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ കു​ള​ത്തു​പ്പു​ഴ ടിം​മ്പ​ർ ഡി​പ്പോ​യ്ക്ക് സ​മീ​പ​ത്തെ മ​ഠ​ത്തി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​ല്ലു​വെ​ട്ടാം​കു​ഴി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പ​ത്ത് ക്രി​ക്ക​റ്റ് ക​ളി​ക്കാ​നാ​യി പ്ര​വീ​ൺ പോ​ക​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഹൈ​വേ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്ത് കൂ​ടി മാ​ത്ര​മെ വാ​ഹ​നം ക​ട​ത്തി​വി​ടു​ക​യു​ള്ളു. അ​ത്ത​ര​ത്തി​ൽ എ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ ഇ​രു​വ​ശ​വും കാ​ണാ​ത്ത വ​ള​വി​ൽ കൂ​ട്ടി ഇ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

നാ​ട്ടു​കാ​ർ പ്ര​വീ​ണി​നെ ഉ​ട​ൻ ത​ന്നെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഉ​മ, സു​ഗ​ന്ധി, മ​ഞ്ചു എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.