തൊ​ഴി​ൽ സം​രം​ഭ​ക പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Thursday, June 20, 2019 11:14 PM IST
കൊ​ല്ലം: ക്യു​എ​സ്എ​സ്എ​സും എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡെ​വ​ല​പ്പ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി തൊ​ഴി​ൽ സം​രം​ഭം തു​ട​ങ്ങി.

സ്ത്രീ​ശാ​ക്തീ​ക​ര​ണ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ല​ക്ഷ്യം​വെ​ച്ച് കൂ​ണ്‍ കൃ​ഷി, കൂ​ണ്‍ ഉ​ത്പ​ന്ന​ങ്ങ​ൾ, തു​ണി, പേ​പ്പ​ർ, ച​ണം എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള ബാ​ഗ്, പൗ​ച്ച്, ക​വ​ർ, കാ​രീ ബാ​ഗ്, വാ​നി​റ്റി ബാ​ഗ് എ​ന്നി​വ​യു​ടെ പ​രി​ശീ​ല​ന​വും ഒ​റ്റ​യ്ക്ക​ല്ല നാം ​ഒ​ന്നി​ച്ചു പ​റ​ന്നു​യ​രാം എ​ന്ന പേ​രി​ൽ തൊ​ഴി​ൽ സം​രം​ഭം ആ​രം​ഭി​ച്ചു.

ക്യു​എ​സ്എ​സ്എ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​അ​ൽ​ഫോ​ണ്‍​സ്. എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ളാ സോ​ഷ്യ​ൽ സ​ർ​വീ​സ് ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ്ണ്‍ സൂ​സ​ൻ​കോ​ടി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ന് അ​സിസ്റ്റന്‍റ് ​ഡ​യ​റ​ക്ട​ർ ഫാ. ​ജോ. ആ​ന്‍റ​ണി അ​ല​ക്സ്, എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡെ​വ​ല​പ്പ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ ഭാ​ര​വാ​ഹി​ക​ളാ​യ അ​രു​ൾ, രാ​ജേ​ഷ്, ആ​ശാ​ദാ​സ് തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.