യോ​ഗാ​ദി​നാ​ച​ര​ണ പ്ര​മോ​ഷ​ൻ ന​ട​ത്തി
Thursday, June 20, 2019 11:14 PM IST
ച​വ​റ: അ​ന്ത​ർദേ​ശീ​യ യോ​ഗാദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​വ​റ ബിജെഎം ​സ​ർ​ക്കാ​ർ കോ​ളേ​ജി​ൽ യോ​ഗാ​ദി​നാ​ച​ര​ണ പ്ര​മോ​ഷ​ൻ ന​ട​ന്നു. നെ​ഹ്രു യു​വ​കേ​ന്ദ്ര കൊ​ല്ലം, തേ​വ​ല​ക്ക​ര സെ​ഞ്ച്വ​റി ആ​ർ​ട്സ് ആന്‍റ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ച​വ​റ സ​ർ​ക്കാ​ർ കോ​ളേ​ജി​ലെ എ​ൻഎ​സ്എ​സ്, എ​ൻസി​സി എ​ന്നി​വ സം​യു​ക്ത​മാ​യി​ട്ടാ​ണ് യോ​ഗാ പ്ര​മോ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച​ത്.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന യോ​ഗം പ്രി​ൻ​സി​പ്പൽ ഡോ. ​മി​നി എ​ൻ. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. നെ​ഹ്രു യു​വ​കേ​ന്ദ്ര ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജി.​രാ​ജേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി. എ​ൻഎ​സ്എ​സ് ജി​ല്ലാ കോ​ഡി​നേ​റ്റ​ർ ഡോ. ​ജി. ഗോ​പ​കു​മാ​ർ, സെ​ഞ്ച്വ​റി പ്ര​സി​ഡ​ന്‍റ് ബാ​ദു​ഷാ, സെ​ക്ര​ട്ട​റി ഷ​ബീ​ർ, അ​ധ്യാ​പ​ക​രാ​യ ഡോ. ​റ​ഹീം, പ്ര​ഫ. ഹ​രി​കു​മാ​ർ, എ​ൻ​സി​സി ഓ​ഫീ​സ​ർ പ്ര​ഫ. കി​ര​ൺ എ​ന്നി​വ​ർ പ്രസംഗിച്ചു.

അ​യ്യ​ൻ​കാ​ളി അ​നു​സ്മ​ര​ണം
സം​ഘ​ടി​പ്പി​ച്ചു

ച​വ​റ : തി​രു​വ​താം​കൂ​ർ സാ​ധു​ജ​ന പ​രി​പാ​ല​ന സം​ഘം പ​ന്മ​ന ഉ​പ​സം​ഘം ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​യ്യ​ൻ​കാ​ളി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു . സെ​ക്ര​ട്ട​റി കെ ​സി . അ​നി​ൽ​കു​മാ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സി​ഡ​ന്‍റ് അ​മ്പി​യി​ൽ പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വഹിച്ചു. ടി ​ഭാ​സ്ക​ര​ൻ, ഗം​ഗാ​ധ​ര​ൻ, മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . അ​യ്യ​ൻ​കാ​ളി സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി . അ​യ്യ​ൻ​കാ​ളി​യു​ടെ ച​ര​മ​ദി​നം പൊ​തു​അ​വ​ധി ദി​ന​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ട്ര​സ്റ്റ് ആ​വ​ശ്യ പ്പെ​ട്ടു .