ക​ർ​ഷ​ക സ​മി​തി മ​ന്ദി​രോ​ദ്ഘാ​ട​ന​വും കാ​ർ​ഷി​ക പ്ര​ദ​ർ​ശ​ന​വും ഇ​ന്ന്
Thursday, June 20, 2019 11:14 PM IST
കു​ണ്ട​റ: വെ​ജി​റ്റ​ബി​ൾ ആ​ന്‍റ് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നെ​ടു​ന്പ​ന സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി​യു​ടെ മ​ന്ദി​രോ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ല്ലി​ല എ​ള്ളു​വി​ള ജം​ഗ്ഷ​നി​ൽ മ​ന്ത്രി വി. ​എ​സ്. ു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ക്കും.
മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ആ​ദ്യ​വി​ല്പ​ന ന​ട​ത്തും. .ജി. ​എ​സ്. ജ​യ​ലാ​ൽ എം​എ​ൽ​എ ഞാ​റ്റു​വേ​ല ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഞാ​റ്റു​വേ​ല ഫെ​സ്റ്റി​ൽ കൃ​ഷി ബി​സി​ന​സ് കേ​ന്ദ്ര​യു​ടെ​യും കൊ​ട്ടാ​ര​ക്ക​ര ത​ളി​ർ ഔ​ട്ട് ലെ​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​ർ​ഷി​ക ഉ​ല്പാ​ദ​നോ​പാ​ധി​ക​ൾ, ഫ​ല​വൃ​ക്ഷ​തൈ​ക​ൾ, പ​ച്ച​ക്ക​റി തൈ​ക​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും ന​ട​ക്കും.
മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ആ​രോ​ഗ്യ​ര​ക്ഷ​യ്ക്ക് അ​ടു​ക്ക​ള​ത്തോ​ട്ടം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. നെ​ടു​ന്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. നാ​സ​റു​ദീ​ൻ മി​ക​ച്ച വ്യാ​പാ​രി​യെ തെ​ര​ഞ്ഞെ​ടു​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി. ​പി. പ്ര​ദീ​പ് മി​ക​ച്ച സ്വാ​ശ്ര​യ സം​ഘ​ത്തെ​യും മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. ബി​ജു സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി​യി​ലെ ആ​ദ്യ​കാ​ല ഭാ​ര​വാ​ഹി​ക​ളെ​യും നെ​ടു​ന്പ​ന പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ നി​ഷാ സാ​ജ​ൻ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ക്കും.
തു​ട​ർ​ന്ന് കെ​എ​ഫ്പി​സി​കെ ക​ർ​ഷ​ക ഡ​യ​റ​ക്ട​ർ കെ. ​ആ​ർ. മോ​ഹ​ന​ൻ പി​ള്ള ക​ർ​ഷ​ക സാ​ന്ത്വ​നം ചി​കി​ത്സാ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യും.
യോ​ഗ​ത്തി​ൽ നെ​ടു​ന്പ​ന സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. സു​രേ​ന്ദ്ര​ൻ, സ​ജി ജോ​ൺ, തോ​മ​സ് കോ​ശി, അ​ജു ജോ​ൺ മ​ത്താ​യി, ഷീ​ജാ മാ​ത്യു, അ​നി​താ ജോ​സ​ഫ്, മോ​ഹ​ന​ച​ന്ദ്ര​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. സു​രേ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ച​ന്ദ്ര​ൻ പി​ള്ള, ജി​ല്ലാ മാ​നേ​ജ​ർ ഷീ​ജാ മാ​ത്യു, ഡെ​പ്യു​ട്ടി മാ​നേ​ജ​ർ സ​രി​ത ബി​ന്ദു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.