ന​വീ​ക​രി​ച്ച ഹെ​ഡ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ​യും വി​വി​ധ പ​ദ്ധ​തി​ക​ളു​ടേ​യും ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, June 20, 2019 11:14 PM IST
ച​വ​റ: തേ​വ​ല​ക്ക​ര ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി ന​വീ​ക​രി​ച്ച ഹെ​ഡ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റേയും വി​വി​ധ പ​ദ്ധ​തി​ക​ളു​ടേ​യും ഉ​ദ്ഘാ​ട​നം ഇന്ന് ന​ട​ക്കും. വൈകുന്നേരം അഞ്ചിന് മന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർവ​ഹി​ക്കു​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​ബി.ശി​വ​നും, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ് രാ​ധാ​മ​ണി​യും അ​റി​യി​ച്ചു.
1956 ൽ ​റീ​ജി​യ​ണ​ൽ വാ​യ്പ സ​ഹ​ക​ര​ണ സം​ഘ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത് മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ക്ലാ​സ് വ​ൺ സ്പെ​ഷ​ൽ ഗ്രേ​ഡ് ബാ​ങ്കാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണി​ത്. കാ​ല​ത്തി​ന്‍റെ മാ​റ്റ​ത്തി​ന​നു​സ​രി​ച്ച് ഇ​ട​പാ​ടു​കാ​ർ​ക്ക് കു​റ്റ​മ​റ്റ അ​തി​വേ​ഗ സേ​വ​നം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ എ​ൻ.വി​ജ​യ​ൻ പി​ള്ള എം​എ​ൽഎ ​അ​ധ്യ​ക്ഷ​ത വഹിക്കും.
ബാ​ങ്കി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന ചി​കി​ത്സാ ധ​ന​സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ർ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വഹി​ക്കും. പു​തി​യ കൗ​ണ്ട​റി​ന്‍റെ​യും ലോ​ക്ക​റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ​ണി പി​ള്ള​യും, ബാ​ങ്ക് സ്ഥാ​പ​ക​ൻ ജ​യ വി​ഹാ​ർ മാ​ധ​വ​ൻ​പി​ള്ള​യു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഐ. ​ഷി​ഹാ​ബും നി​ർ​വ്വ​ഹി​ക്കും.
ദീ​ർ​ഘ​കാ​ലം ബാ​ങ്ക് പ്ര​സി​ഡന്‍റ​ായി​രു​ന്ന അ​യ്യ​പ്പ​ൻ പി​ള്ള​യെ മ​ത്സ്യ​ഫെ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ടി. ​മ​നോ​ഹ​ര​ൻ ആ​ദ​രി​ക്കും. ച​ട​ങ്ങി​ൽ സം​സ്ഥാ​ന സ​ഹ​ക​ര​ണ വ​കു​പ്പ് കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന മു​റ്റ​ത്തെ മു​ല്ല എ​ന്ന ല​ഘു ഗ്രാ​മീ​ണ വാ​യ്പ പ​ദ്ധ​തി യോ​ഗ​ത്തി​ൽ വെ​ച്ച് മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ലേ​ക്ക് ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സം​ഭാ​വ​ന​യും ബാ​ങ്കിന്‍റെ വി​ഹി​ത​വും യോ​ഗ​ത്തി​ൽ മ​ന്ത്രി​ക്ക് കൈ​മാ​റു​ക​യും ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.