എടിഎം ത​ട്ടി​പ്പ്; കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ്കൂ​ൾ ജീ​വ​ന​ക്കാ​രി​യു​ടെ കാ​ൽ ല​ക്ഷം നഷ്ടമായി
Friday, June 21, 2019 12:01 AM IST
കൊ​ട്ടാ​ര​ക്ക​ര: എടിഎം ത​ട്ടി​പ്പ് കൊ​ട്ടാ​ര​ക്ക​ര​യി​ലും സ്കൂ​ൾ ജീ​വ​ന​ക്കാ​രി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും കാ​ൽ ല​ക്ഷം രൂ​പ അ​പ​ഹ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര തൃ​ക്ക​ണ്ണ​മം​ഗ​ൽ എ​സ്​കെ​വിഎ​ച്ച്എ​സ്എ​സി​ലെ ജീ​വ​ന​ക്കാ​രി തൃ​ക്ക​ണ്ണ​മം​ഗ​ൽ കൈ​പ്പ​ള്ളി​ൽ വീ​ട്ടി​ൽ ജ​ല​ജ​കു​മാ​രി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്.
ശ​മ്പ​ള ഇ​ന​ത്തി​ൽ അ​ക്കൗ​ണ്ടി​ൽ എ​ത്തി​യ​താ​ണ് തു​ക. 27,000 രൂ​പ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ നി​ന്നും 15,000, 10,000 എ​ന്ന ക്ര​മ​ത്തി​ൽ തു​ക പി​ൻ​വ​ലി​ച്ചു. ര​ണ്ടാ​യി​രം രൂ​പ അ​ക്കൗ​ണ്ടി​ൽ ബാ​ക്കി നി​ർ​ത്തു​ക​യും ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്കി​ലെ എ​സ്​ബിഐ​യി​ലാ​ണ് ജ​ല​ജ​കു​മാ​രി​യ്ക്ക് അ​ക്കൗ​ണ്ട് ഉ​ള്ള​ത്.
ഇ​വി​ടു​ത്തെ മാ​നേ​ജ​ർ എ​ന്ന നി​ല​യി​ൽ ജ​ല​ജ​കു​മാ​രി​യെ ഫോ​ണി​ൽ വി​ളി​ച്ചു. പു​തി​യ എടിഎം കാ​ർ​ഡ് ല​ഭി​ച്ചോ എ​ന്ന് ചോ​ദി​ച്ച ശേ​ഷം അ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ന​മ്പ​ർ ഇ​ങ്ങോ​ട്ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന് പാ​സ് വേ​ഡ് ചോ​ദി​ച്ചു. ഇ​തി​ന് ശേ​ഷം ഫോ​ൺ ക​ട്ടാ​യി.
അ​ല്പ സ​മ​യ​ത്തി​ന​കം ര​ണ്ട് ത​വ​ണ​യാ​യി പ​ണം പി​ൻ​വ​ലി​ച്ച​തി​ന്‍റെ മെ​സേജ് ജ​ല​ജ​കു​മാ​രി​യു​ടെ ഫോ​ണി​ൽ വ​ന്നു. ഇ​ത് സം​ശ​യ​ത്തി​നി​ട​യാ​ക്കി. ബാ​ങ്കി​ൽ തി​ര​ക്കി​യ​പ്പോ​ൾ പ​ണം പി​ൻ​വ​ലി​ച്ച​താ​യി ബോ​ധ്യപ്പെ​ടു​ക​യും ചെ​യ്തു.
തു​ട​ർ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്കും റൂ​റ​ൽ എ​സ്പി​യ്ക്കും സൈ​ബ​ർ​സെ​ല്ലി​ലും പ​രാ​തി ന​ൽ​കി​യ​ത്. മ​റ്റ് പ​ല​രു​ടെ​യും അ​ക്കൗ​ണ്ടി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടുണ്ട്. എടിഎം ത​ട്ടി​പ്പ് വ്യാ​പ​ക​മാ​കു​ന്ന​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ ജാ​ഗ്ര​ത കാ​ട്ട​ണ​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​രും അ​റി​യി​ച്ചു.