ആ​ദ​ര​വു​മാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ക്ഷ​ര​വ​ഴി​യി​ല്‍ 104 ന്‍റെ ​ബാ​ല്യം
Sunday, June 23, 2019 11:11 PM IST
കൊല്ലം: പ്രാ​ക്കു​ളം ന​മ്പാ​ളി​യ​ഴി​ക​ത്ത് തെ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ ഭാ​ഗീ​ര​ഥി​യ​മ്മ എ​ന്ന 104 വ​യ​സു​കാ​രി​ക്ക് കഴിഞ്ഞദിവസം ജീ​വി​ത​ത്തി​ലെ ഭാ​ഗ്യ​ദി​ന​മാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മു​തി​ര്‍​ന്ന ഈ ​സാ​ക്ഷ​ര​താ പ​ഠി​താ​വി​നെ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ് കാ​ര്‍​ത്തി​കേ​യ​ന്‍ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചു. വാ​യ​നാ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലൈ​ബ്ര​റി കൗ​ണ്‍​സി​ലും പി ​എ​ന്‍ പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​നും ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സും ചേ​ര്‍​ന്നാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

കാ​ല്‍​തൊ​ട്ട് വ​ന്ദി​ച്ച ക​ളക്ട​ര്‍​ക്ക് മു​ന്നി​ല്‍ സ്ലേ​റ്റി​ല്‍ വ​ടി​വൊ​ത്ത അ​ക്ഷ​ര​ങ്ങ​ള്‍​കൊ​ണ്ട് വാ​ക്കു​ക​ളെ​ഴു​തി ഭാ​ഗീ​ര​ഥി​യ​മ്മ വീ​ടി​ന്‍റെ പൂ​മു​ഖ​ത്ത് സ​ജീ​വ​മാ​യി. മൂ​ന്നാം ക്ലാ​സി​ല്‍ പ​ഠ​നം നി​ര്‍​ത്തി​യ അ​വ​ര്‍ അ​ക്ഷ​ര​വ​ഴി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത് സ​മ്പൂ​ര്‍​ണ സാ​ക്ഷ​ര​താ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്. കാ​ല​ങ്ങ​ള്‍​ക്കി​പ്പു​റം നാ​ലാം ത​രം തു​ല്യ​താ പ​ഠി​താ​വാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ​ഠ​നം തു​ട​രു​മ്പോ​ഴാ​ണ് ഭാ​ഗീ​ര​ഥി​യ​മ്മ​യു​ടെ പ്രാ​യം തോ​ല്‍​പ്പി​ക്കാ​ത്ത ക​രു​ത്ത് നാ​ട​റി​യു​ന്ന​ത്.

പ​ഠ​നം 10ാം ത​രം​വ​രെ തു​ട​രു​മെ​ന്ന അ​മ്മ​യു​ടെ നി​ശ്ച​യ​ദാ​ര്‍​ഢ്യം പ​ങ്കു​വ​ച്ച​ത് മ​ക​ള്‍ ത​ങ്ക​മ​ണി​യും സാ​ക്ഷ​ര​താ പ്രേ​ര​ക് എ​സ് എ​ന്‍ ഷേ​ര്‍​ളി​യും. സ​ന്താ​ന​ഗോ​പാ​ലം പാ​ന​പ്പാ​ട്ടി​ന്‍റെ വ​രി​ക​ള്‍ ചൊ​ല്ലി​യും കു​ശ​ലം പ​റ​ഞ്ഞും ഗ്ര​ന്ഥ​ശാ​ലാ​സാ​ക്ഷാ​ര​താ പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യെ കൈ​യി​ലെ​ടു​ത്ത ഭാ​ഗീ​ര​ഥി​യ​മ്മ​യെ ക​ളക്ട​ര്‍ പൊ​ന്നാ​ട​യ​ണി​യി​ച്ചു. രാ​ജ്യ​ത്തി​നാ​കെ മാ​തൃ​ക​യാ​ണ് ഈ ​സ്ത്രീ​ര​ത്ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ഉ​പ​ഹാ​ര​വും ച​ട​ങ്ങി​ല്‍ ന​ല്‍​കി.

തൃ​ക്ക​രു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​പി കെ ​ഗോ​പ​ന്‍, സെ​ക്ര​ട്ട​റി ഡി ​സു​കേ​ശ​ന്‍, പി ​എ​ന്‍ പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ​ന്‍ ജ​യ​ച്ച​ന്ദ്ര​ന്‍, കോ​ഓ​ഡി​നേ​റ്റ​ര്‍ ജി ​ആ​ര്‍ കൃ​ഷ്ണ​കു​മാ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി ​അ​ജോ​യ്, സാ​ക്ഷ​ര​താ മി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് കോ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ജി​ത്കു​മാ​ര്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ ന​ന്ദി​നി, സു​ധാ​മ​ണി, പു​ന്ത​ല മോ​ഹ​ന്‍, സാ​ക്ഷ​ര​താ പ്ര​വ​ര്‍​ത്ത​ക​ന്‍ കെ ​ബി. വ​സ​ന്ത​കു​മാ​ര്‍, മോ​ഡേ​ണ്‍ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് വി​ജ​യ​ന്‍ പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.