മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Monday, June 24, 2019 11:03 PM IST
നീ​ണ്ട​ക​ര: മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യ​തി​നാ​ലും ക​ട​ലി​ൽ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​മാ​ണ് ബോ​ധ​വ​ത്ക്ക​ര​ണം. മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ന്‍റ് വി​ജി​ല​ൻ​സ് എ​സ്പി ജെ. ​കി​ഷോ​ർ കു​മാ​റി​ന്‍റെ നി​ർ​ദേശ​പ്ര​കാ​രം നീ​ണ്ട​ക​ര മ​റൈ​ൻ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ് എ​സ് .ബൈ​ജു, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​എ​സ് സു​മേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ബോ​ധ​വ​ൽ​ക്ക​ര​ണം .

ത​ങ്ക​ശേ​രി, വാ​ടി, നീ​ണ്ട​ക​ര, അ​ഴീ​ക്ക​ൽ തു​ട​ങ്ങി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ലൈ​ഫ് ജാ​ക്ക​റ്റ്, ലൈ​ഫ് ബോ​യ്, മ​റ്റ്‌ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കേ​ണ്ടു​ന്ന​തി​ന്‍റേ​യും ധ​രി​ക്കേ​ണ്ട​തി​ന്‍റേയും ആ​വ​ശ്യ​ക​ത​യെ കു​റി​ച്ച് ക​ട​ലി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഉ​ണ്ടാ​കും. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​മ്പോ​ൾ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​രു​താ​ത്ത യാ​ന​ങ്ങ​ൾ​ക്കും ലൈ​സ​ൻ​സ് പു​തു​ക്കാ​ത്ത​തും ക​ള​ർ​കോ​ഡ് പാ​ലി​ക്കാ​ത്ത​തു​മാ​യ യാ​ന​ങ്ങ​ൾ​ക്കും കെ​എം​എ​ഫ്ആ​ർ ആം​റ്റ് ആ​ക്ട് പ്ര​കാ​രം പി​ഴ ഈ​ടാ​ക്കും.

ഫി​ഷ​റി​സ് വ​കു​പ്പ് മ​ത്സ്യ ഭ​വ​നു​ക​ൾ വ​ഴി സ​ബ്‌​സി​ഡി നി​ര​ക്കി​ൽ ന​ൽ​കു​ന്ന ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ല്ലാ യാ​ന ഉ​ട​മ​ക​ളും അ​ടി​യ​ന്തി​ര​മാ​യി വാ​ങ്ങ​ണ​മെ​ന്നും ഫി​ഷ​റി​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​സ് ആ​ർ.ര​മേ​ഷ് ശ​ശി​ധ​ര​ൻ അ​റി​യി​ച്ചു. ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യി​ൽ സിപി ഒ ​മാ​രാ​യ അ​നീ​ഷ്കു​മാ​ർ, ജി​ജോ ജോ​സ​ഫ്, സ​തീ​ഷ്, ലൈ​ഫ് ഗാ​ർ​ഡ് ആ​ൽ​ബ​ർ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.