ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ൻ​കം സ​പ്പോ​ർ​ട്ടിം​ഗ് സ്കിം ​ന​ട​പ്പി​ലാ​ക്ക​ണം
Monday, June 24, 2019 11:03 PM IST
കൊ​ല്ലം: ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തേ​യും തൊ​ഴി​ലാ​ളി​ക​ളെ​യും സം​ര​ക്ഷി​ക്കു​വാ​നും സം​സ്ഥാ​ന​ത്ത് നി​ല​നി​ർ​ത്തു​വാ​നും ഇ​ൻ​കം സ​പ്പോ​ർ​ട്ടിം​ഗ് സ്കിം ​ന​ട​പ്പി​ലാ​ക്കു​വാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ഐഎ​ൻ​റ്റിയൂസി മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ക​ട​കം​പ​ള്ളി മ​നോ​ജ് മു​ഖ്യ​മ​ന്ത്രി​ക്കും ക​ശു​വ​ണ്ടി മ​ന്ത്രി​ക്കും അ​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
2013ൽ ​ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ ക​യ​ർ മേ​ഖ​ല​യി​ൽ ഇ​ത്ത​രം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തി​നാ​ൽ ക​യ​ർ വ്യ​വ​സാ​യ​ത്തെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും സം​ര​ക്ഷി​ച്ച് കേ​ര​ള​ത്തി​ൽ നി​ല​നി​ർ​ത്തു​വാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഒ​രു തൊ​ഴി​ൽ ദി​ന​ത്തി​ന് 110 രൂ​പ​യാ​ണ് തൊ​ഴി​ലാ​ളി​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ന​ൽ​കു​ന്ന​ത്.
ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തി​ലെ തു​ട​രു​ന്ന പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്തി​ര​മാ​യി ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണം. അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സ്വ​കാ​ര്യ ഫാ​ക്റ്റ​റി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് കാ​ല​വ​ർ​ഷ​മെ​ങ്കി​ലും ക​ണ​ക്കി​ലെ​ടു​ത്ത് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ക​ട​കം​പ​ള്ളി മ​നോ​ജ് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.