മ​ങ്ങാ​ട് പ്ര​ദേ​ശ​ത്ത് മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്നു
Monday, June 24, 2019 11:03 PM IST
കൊ​ല്ലം: കി​ളി​കൊ​ല്ലൂ​ർ, മ​ങ്ങാ​ട് പ്ര​ദേ​ശ​ത്ത് സൈ​ക്കി​ളും വീ​ടു​ക​ളി​ൽ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് പെ​ട്രോ​ളും മോ​ഷ്ടി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​യി.
ക​ഴി​ഞ്ഞ ദി​വ​സം ഈ ​പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ൽ പെ​ട്രോ​ൾ മോ​ഷ്ടി​ച്ചി​രു​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​വി​ടു​ത്തെ ഒ​രു സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വീ​ട്ടി​ലെ വാ​ഹ​ന​ത്തി​ൽ​നി​ന്നും പെ​ട്രോ​ൾ മോ​ഷ​ണം പോ​യി​രു​ന്ന​താ​യാ​ണ് വി​വ​രം.
രാ​ത്രി പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.


സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് 29ന് ​

ച​വ​റ: ബേ​ബി ജോ​ൺ സ്മാ​ര​ക സ​ർ​ക്കാ​ർ കോ​ളേ​ജി​ലെ എ​ൻഎ​സ്എ​സ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ആ​യു​ർ​വേ​ദ, ഹോ​മി​യൊ, സി​ദ്ധ​മെ​ഡി​ക്ക​ൽ എ​ന്നി​വ​യു​ടെ ക്യാ​മ്പ് ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ ന​ട​ക്കും. ശാ​സ്താം​കോ​ട്ട നാ​ഷ​ണ​ൽ റൂ​റ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ആ​യു​ഷ് ഹോ​ളി​സ്റ്റി​ക് സെ​ന്റ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 9447069564.