മ​ഞ്ഞ​പ്പി​ത്തം; മെ​ഡി​ക്ക​ല്‍ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി
Monday, June 24, 2019 11:03 PM IST
പ​ത്ത​നാ​പു​രം:​ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്ന മേ​ഖ​ല​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.
​വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക​ല്ലൂ​ര്‍​ക്കോ​ണം, കാ​വ​ല്‍​പ്പു​ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മെ​ഡി​ക്ക​ൽ സം​ഘം സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ത്. ഡെ​പ്യൂ​ട്ടി ഡിഎം​ഒ​യും ജി​ല്ലാ സ​ർ​വ​യ​ല​ൻ​സ് ഓ​ഫീ​സ​റു​മാ​യ ഡോ. ​സ​ന്ധ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ വി​ദ​ഗ്ധ സം​ഘ​മാ​ണ് പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​നാ​യി എ​ത്തി​യ​ത്. രോ​ഗ​ബാ​ധി​ത മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച സം​ഘം മ​ഞ്ഞ​പ്പി​ത്ത​ത്തി​ന്‍റെ വ​ക​ഭേ​ദ​മാ​യ ഹെ​പ്പൊ​റ്റൈ​റ്റി​സ്-​എ സം​ശ​യി​ക്കു​ന്ന രോ​ഗി​ക​ളു​ടെ​യും രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ൽ പു​തു​താ​യി പ​നി ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​ക്കി​യ ബ​ന്ധു​ക്ക​ളു​ടെ​യും ര​ക്ത​സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു.
രോ​ഗം പ​ട​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന രാ​ജീ​വ്ഗാ​ന്ധി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ വാ​ട്ട​ർ ടാ​ങ്കി​ൽ നി​ന്നും കി​ണ​റ്റി​ൽ നി​ന്നും കു​ടി​വെ​ള്ള സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. രോ​ഗ​ബാ​ധി​ത​രു​ടെ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ൽ നി​ന്നും സ​മീ​പ​ത്തെ കു​ഴ​ൽ കി​ണ​റ്റി​ൽ നി​ന്നും പ്ര​ത്യേ​ക​മാ​യി സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് കൊ​ല്ല​ത്തെ പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. എ​ട്ടു ദി​വ​സ​ത്തി​ന് ശേ​ഷ​മേ ഫ​ലം ല​ഭ്യ​മാ​കൂ. അ​തേ സ​മ​യം വി​ള​ക്കു​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം അ​ധി​കൃ​ത​ർ ഫീ​ൽ​ഡ് വാ​ട്ട​ർ സാ​മ്പി​ൾ കി​റ്റു​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.
വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യാ​ണ് ജി​ല്ലാ മെ​ഡി​ക്ക​ൽ സം​ഘം കു​ടി​വെ​ള്ള സാ​മ്പി​ളു​ക​ളും രോ​ഗി​ക​ളു​ടെ ര​ക്ത സാ​മ്പി​ളു​ക​ളും ശേ​ഖ​രി​ച്ച​ത്. ക​ല്ലൂ​ർ​ക്കോ​ണ​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ വെ​ള്ള​മെ​ടു​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​ങ്കും കി​ണ​റും ക്ലോ​റി​നേ​റ്റ് ചെ​യ്ത് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്താ​ൻ പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി രോ​ഗ​വി​വ​ര​ങ്ങ​ൾ തി​ര​ക്കു​ക​യും ആ​വ​ശ്യ​മാ​യ മു​ൻ ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സം​ഘം മു​പ്പ​തോ​ളം വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ ജി​ല്ലാ ടീ​മി​ന്‍റെ മെ​ഡി​ക്ക​ൽ ക്യാ​മ്പ് പ്ര​ദേ​ശ​ത്ത് ഉ​ട​നേ ന​ട​ത്തു​മെ​ന്ന് സം​ഘം അ​റി​യി​ച്ചു. ഒ​രു​മാ​സ​ത്തി​നി​ടെ പ്ര​ദേ​ശ​ത്ത് പ​തി​ന​ഞ്ചോ​ളം പേ​രാ​ണ് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ ന​ട​ത്തി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പും ബോ​ധ​വ​ൽ​ക്ക​ര​ണ​വും ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ജി​ല്ലാ മെ​ഡി​ക്ക​ൽ സം​ഘം എ​ത്തി​യ​ത്. ഡെ​പ്യൂ​ട്ടി ഡിഎം​ഒ​യെ കൂ​ടാ​തെ ജി​ല്ലാ എ​പ്പി​ഡ​മോ​ള​ജി​സ്റ്റ് ഡോ:​സൗ​മ്യ, മൈ​ക്രോ​ബ​യോ​ള​ജി​സ്റ്റ്, ജി​ല്ലാ ലാ​ബ് ടെ​ക്നീ​ഷ്യ​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.